Saturday, May 15, 2021

ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മാ റോയ് മാത്യുവിന്റെ സത്യപ്രതിജ്ഞ കാണാൻ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലേക്ക്‌ ആളൊഴുകി

Must Read

(പത്തനംതിട്ട):ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മാ റോയ് മാത്യുവിന്റെ സത്യപ്രതിജ്ഞ കാണാൻ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലേക്ക്‌ ആളൊഴുകി. പതിനൊന്നാം വാർഡായ ഉൗട്ടുപാറയിൽനിന്ന്‌ 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച രേഷ്മ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ്.

21 വർഷങ്ങൾക്കുശേഷമാണ് അരുവാപ്പുലം പഞ്ചായത്തിൽ എൽ.ഡി.എഫ്. അധികാരത്തിൽ വരുന്നത്. മത്സരിക്കാനുള്ള 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് ഇവർ നാമനിർദേശ പത്രിക നൽകിയത്. ദൃഢപ്രതിജ്ഞ ചൊല്ലിയാണ് അധികാരമേറ്റത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഷ്മയ്ക്ക് ഒൻപത് വോട്ടും യു.ഡി.എഫിലെ മിനി ഇടിക്കുളയ്ക്ക് അഞ്ച് വോട്ടും കിട്ടി. സ്വതന്ത്രാംഗം ബാബു എസ്.വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

കെ.യു.ജനീഷ് കുമാർ എം.എൽ.എ., സി.പി.എം. ഏരിയാ സെക്രട്ടറി ശ്യാംലാൽ, അരുവാപ്പുലം ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ എന്നിവർ രേഷ്മയെ അനുമോദിക്കാനെത്തിയിരുന്നു.

English summary

At the age of 21, people rushed to the Aruvapulam Panchayat office to witness the swearing in of Panchayat President Reshma Roy Mathew.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News