Tuesday, June 15, 2021

പാകിസ്താനിൽ യാത്രാ ട്രെയിൻ അപകടത്തിൽ 50 പേർ മരിച്ചു

Must Read

മുൾട്ടാൻ: പാകിസ്താനിൽ യാത്രാ ട്രെയിൻ അപകടത്തിൽ 50 പേർ മരിച്ചു. 70 പേർക്ക് പരിക്കേറ്റു. പാളംതെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചുകയറിയാണ് അപകടം. സിന്ധ് പ്രവശ്യയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ സൈന്യത്തിന്റേയും അർധ സൈനിക വിഭാഗങ്ങളുടേയും സഹായം തേടിയിട്ടുണ്ട്.

സിന്ധിലെ ഘോട്കി ജില്ലയിൽ ധാർക്കി നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. കറാച്ചിയിൽ നിന്ന് സർഗോദയിലേക്ക് പോയ മില്ലന്റ് എക്സ്പ്രസ് പാളംതെറ്റി അടുത്ത ട്രാക്കിലേക്ക് മറിയുകയും റാവൽപിണ്ടിയിൽനിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ശ്രീ സയീദ് എക്പ്രസ് ഇതിൽ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് റെയിൽവേ വക്താവ് പറഞ്ഞു.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News