നൈജീരിയയിലെ തെക്കൻനഗരമായ പോർട്ട് ഹാർകോർട്ടിൽ പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 31 പേർ മരിച്ചു

0

അബുജ: നൈജീരിയയിലെ തെക്കൻനഗരമായ പോർട്ട് ഹാർകോർട്ടിൽ പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 31 പേർ മരിച്ചു. ഏഴുപേർക്കു പരിക്കേറ്റു. മരിച്ചവരിൽ ഏറെയും കുട്ടികളാണ്.

പോർട്ട് ഹാർകോർട്ടിലെ കിംഗ് അസംബ്ലി പള്ളിയുടെ നേതൃത്വത്തിൽ സമീപമുള്ള പോളോക്ലബ്ബിൽ സംഘടിപ്പിച്ച ഭക്ഷണവിതരണ പരിപാടിക്കിടെയായിരുന്നു അപകടം. ഹാളിലേക്കുള്ള ഗേറ്റ് പൂട്ടിയിട്ടിരുന്നുവെങ്കിലും അതവഗണിച്ച് നൂറുകണക്കിനുപേർ ഭക്ഷണത്തിനായി തള്ളിക്കയറിയതാണ് ദുരന്തകാരണം. രാവിലെ ഒന്പതുമണിക്കാണു പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും നേരത്തെ എത്തിയ ആളുകൾ വേദിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Leave a Reply