ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ തീപിടിത്തത്തിൽ 26 പേർ വെന്തുമരിച്ചു. ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
മരണസംഖ്യ ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു. 50 പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
12 പേർക്ക് പൊള്ളലേറ്റു. ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം 4.40നാണ് തീപിടിത്തമുണ്ടായത്.
വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്.