Monday, January 17, 2022

ഗ്രീസില്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരും സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 16 പേര്‍ മരിച്ചു

Must Read

പരോസ്: ഗ്രീസില്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരും സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. പരോസ് ദ്വീപിനു സമീപം തുര്‍ക്കിയില്‍നിന്ന് ഇറ്റലിയിലേക്ക് പോകുന്ന 80ഓളം അഭയാര്‍ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

പാ​രോ​സ് ദ്വീ​പി​ല്‍​നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്. ഏ​ഷ്യ, മി​ഡി​ല്‍ ഈ​സ്റ്റ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന ആ​ളു​ക​ള്‍​ക്ക് യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ലേ​ക്കെ​ത്തു​ന്ന​തി​ന് ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ റൂ​ട്ടു​ക​ളി​ല്‍ ഒ​ന്നാ​ണ് ഗ്രീ​സ്. ഒ​രാ​ഴ്ച​ക്കി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഗ്രീ​സി​ല്‍ അ​ഭ​യാ​ര്‍​ഥി ബോ​ട്ടു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്.

തു​ര്‍​ക്കി തീ​ര​ത്ത് നി​ന്ന് അ​ടു​ത്തു​ള്ള കി​ഴ​ക്ക​ന്‍ ഈ​ജി​യ​ന്‍ ഗ്രീ​ക്ക് ദ്വീ​പു​ക​ളി​ലേ​ക്ക് ചെ​റു​തോ​ണി​ക​ളി​ലാ​ണ് മി​ക്ക​വ​രും സ​ഞ്ച​രി​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ പ​ട്രോ​ളി​ങ് വ​ര്‍​ധി​പ്പി​ക്കു​ക​യും, പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ തി​രി​കെ തു​ര്‍​ക്കി​യി​ലേ​ക്ക് നാ​ടു​ക​ട​ത്തു​മെ​ന്ന് ഭ​യ​ന്ന് പ​ല​രും വ​ലി​യ ക​പ്പ​ലു​ക​ളി​ല്‍ ദൈ​ര്‍​ഘ്യ​മേ​റി​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ചാ​രം.

Leave a Reply

Latest News

കര്‍ണാടകയില്‍ ബീവറേജുകള്‍ അടച്ചിട്ടിട്ടും മദ്യം സുലഭം; കേരളത്തിലെത്തിച്ച 51.48 കര്‍ണാടക മദ്യം പിടികൂടി

മാനന്തവാടി: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂവിന്റെ ഭാഗമായി ബീവറേജ് ഷോപ്പുകള്‍ ആകെ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഞായറാഴ്ചകളിലും മദ്യം ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുകയാണ്. കര്‍ണാടകയില്‍...

More News