Sunday, December 5, 2021

ചികിത്സയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെ അറസ്റ്റ് ചെയ്യാതെ പോലീസിൻ്റെ ഒളിച്ചുകളി

Must Read

കണ്ണൂർ: ചികിത്സയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത സ്വാധീനമെന്ന് ആക്ഷേപം.

കണ്ണാടിപ്പറമ്പ് കേന്ദ്രികരിച്ച് ജ്യോതിഷ സ്ഥാപനം നടത്തുന്ന ചന്ദ്രഹാസനെയാണ് അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുന്നത്. അഴീക്കോട് നീർക്കടവ് സ്വദേശിനിയായ സ്ത്രീ മയ്യിൽ പോലീസിൽ നൽകിയ പരാതിയിലാണ് നിയനടപടി സ്വീകരിക്കാത്തത്.

ഐ.പി.സി.1860 നിയമനനുസരിച്ച് 354,354-ബി,376, 506(ഐ) എന്നീ വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് സ്ത്രീ പീഢനവും, ബലാത്സംഗ കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞു.

വിട്ടുമാറാത്ത ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് ജ്യോതിഷിയായ ചന്ദ്രഹാസനെ സമീപിച്ചത്അസുഖം പൂർണ്ണമായും വിട്ടുമാറുന്നതിന് 25000 രൂപ ചെലവ് വരുന്ന പൂജ ചെയ്യണമെന്ന് പരിഹാരം നിർദേേശിച്ചു. തുടർന്ന് സ്വന്തം സ്വർണ്ണം സുഹൃത്തിന് നൽകി 15000 രൂപ സംഘടിപ്പിച്ചു. പൂജാകർമ്മങ്ങൾക്കായി ഏപ്രിൽ മാസം മൂന്നാം തീയതി വൈകീട്ട് കണ്ണാടിപ്പറമ്പിലെ ജ്യോതിഷ കേന്ദ്രത്തിൽ എത്തി. ചൂരിദാർ ധരിച്ച് പോയതിനാൽ പൂജ കർമ്മങ്ങൾക്ക് വിഘ്‌നമുണ്ടാകുന്നെന്നും, വിഘ്‌നം മാറാൻ ധരിച്ച പാൻറ്സ് മാറ്റി സ്ഥാപനത്തിൽ സൂക്ഷിച്ച കസവുമുണ്ടുടിപ്പിച്ചതിന് ശേഷം പരാതിക്കാരിയോട് പൂജ കർമ്മങ്ങൾക്കിടെ സ്വകാര്യ ഭാഗങ്ങളിൽ ഭസ്‌മം തേക്കുവാൻ പ്രതി പറയുകയും ചെയ്തു. ഇത് മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പരാതിക്കാരി എതിർക്കുകയും മൊബൈൽ ഓഫ് ചെയ്യാൻ പറഞ്ഞു. തുടർന്ന് കണ്ണടച്ച് പ്രാർത്ഥിക്കാൻ പരാതിക്കാരിയോട് നിർദ്ദേശം നൽകിയ ജ്യോൽസ്യർ പിറകിൽ വന്ന് മുതുക് ബലമായി പിടിച്ച് ലൈംഗീക ഉദ്ദേശത്തോടെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയും, ഇതിനിടെ കുതറിമാറി ബഹളം വെച്ച് പുറത്തേക്ക് ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ മൊബൈലിൽ എല്ലാം പകർത്തിയിട്ടുണ്ടെന്നും പുറത്ത് പറഞ്ഞാൽ വൈറലാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Leave a Reply

Latest News

സുഹൃത്തിന്‍റെ മകന്‍റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

സുഹൃത്തിന്‍റെ മകന്‍റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ്(31)ആണ് അറസ്റ്റിലായത്. വെങ്ങാനൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.വി​നോ​ദി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ൻ...

More News