വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം വ്യാപകമായി മാറുന്ന സാഹചര്യത്തിൽ ക്രിയാത്മകമായ ഇടപെടലുകൾക്കായി ആസ്റ്റർ മിംസ് ഹോസ്പിറ്റലും, സിറ്റിപൊലീസും സേവ് ഊർപ്പള്ളിയും ആസ്റ്റർ വളണ്ടിയേഴ്സും കൈകോർക്കുന്നു

0

കണ്ണൂർ: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം വ്യാപകമായി മാറുന്ന സാഹചര്യത്തിൽ ക്രിയാത്മകമായ ഇടപെടലുകൾക്കായി ആസ്റ്റർ മിംസ് ഹോസ്പിറ്റലും, സിറ്റിപൊലീസും സേവ് ഊർപ്പള്ളിയും ആസ്റ്റർ വളണ്ടിയേഴ്സും കൈകോർക്കുന്നു. രക്ഷിതാക്കളുമായി സംവദിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തുകൊണ്ടുള്ള സവിശേഷമായ ഇടപെടലുകളാണ് ഇതിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്.

ഇതിന്റെ ആദ്യ ഘട്ടത്തിൽ ‘ഡിന്നർ വിത്ത് പാരന്റ്സ്’ എന്ന കൂട്ടായ്മകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. ഇത്തരം കൂട്ടായ്മകളിലൂടെ രക്ഷിതാക്കളോട് നേരിട്ട് സംവദിക്കുകയും മക്കൾ ലഹരിക്കടിമകളാകാതിരിക്കുവാനുള്ള മുൻകരുതലുകളെ കുറിച്ച് ബോധവൽ കരണം നടത്തുകയും ചെയ്യും. ലഹരിക്ക് അടിമപ്പെട്ട കുട്ടികളുണ്ടെങ്കിൽ അവരെ രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തുകയും ലഹരിവിമുക്തമാക്കു വാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഡിന്നർ വിത്ത് പാരന്റ്സ് എന്ന പദ്ധതിയുടെ ആദ്യ ബോധവത്കരണ സെഷൻ ജൂലൈ 3ആം തിയ്യതി ടാസ്‌ക് മക്രേരിയുമായി ചേർന്ന് നടത്തും. പദ്ധതിയുടെ ലോഗോ ജൂൺ 28 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രസ്സ് ക്ല ബിൽ വെച്ച് നടന്ന പരിപാടിയിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണൽ ആർ ഇളങ്കോ ഐ പി എസിൽ നിന്ന് ശൗര്യചക്ര മേജർ മനേഷ് ഏറ്റുവാങ്ങി പ്രകാശനം ചെയ്യ്തു .

LEAVE A REPLY

Please enter your comment!
Please enter your name here