Sunday, November 28, 2021

ഒരാഴ്‌ചയ്‌ക്കുശേഷം സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റങ്ങള്‍; മാസ്‌കണിഞ്ഞ പുഞ്ചിരിയും കരുതലിന്റെ അകലവുമായി കുട്ടികള്‍;പ്രവേശനോത്സവം ഗംഭീരമാക്കി സ്കൂളുകൾ

Must Read

ഒന്നരവര്‍ഷത്തിലേറെ വീട്ടിലിരുത്തിയ കോവിഡ്‌ മഹാമാരിക്കുനേരേ മാസ്‌കണിഞ്ഞ പുഞ്ചിരിയും കരുതലിന്റെ അകലവുമായി കുട്ടികള്‍ വീണ്ടും വിദ്യാലയങ്ങളിലെത്തിയതോടെ കേരളപ്പിറവി ദിനത്തില്‍ സംസ്‌ഥാനത്ത്‌ ഓഫ്‌ലൈന്‍ അധ്യയനവര്‍ഷാരംഭം.

ഒന്നും രണ്ടുംക്ല ാസുകളിലായി ആറുലക്ഷത്തിലേറെ കുരുന്നുകള്‍ കന്നിക്കാരായി സ്‌കൂളിലെത്തുന്നുവെന്ന അപൂര്‍വതയും ഈ അധ്യയനവര്‍ഷത്തിനു സ്വന്തം. ഒന്നില്‍ 3.05 ലക്ഷം കുട്ടികളും രണ്ടില്‍ 3.02 ലക്ഷം കുട്ടികളും.
പതിവ്‌ അധ്യയനവര്‍ഷാരംഭമായ ജൂണ്‍ ഒന്നിനു നനയ്‌ക്കാനെത്താറുള്ളതു കാലവര്‍ഷമാണെങ്കില്‍ ഇക്കുറി തുലാവര്‍ഷമാണ്‌ അകമ്പടിക്കെത്തിയത്‌.

ഒന്നാംക്ലാസിലും രണ്ടാക്ലംാസിലും നവാഗതരുടെ അമ്പരപ്പിനും ചിണുങ്ങിക്കരച്ചിലിനും കൗതുകങ്ങള്‍ക്കും കാലഭേദം ബാധകമായതേയില്ല. ഔദ്യോഗിക അധ്യയനവര്‍ഷത്തിന്റെ പകുതിയില്‍ നടന്ന പ്രവേശനോത്സവം അധ്യാപകരും അനധ്യാപകരും അധ്യാപക-രക്ഷാകര്‍തൃസംഘടനകളുമെല്ലാം ചേര്‍ന്ന്‌ കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ആഘോഷമാക്കുകയും ചെയ്‌തു.
ഒന്നാംക്ല ാസില്‍ മുന്‍വര്‍ഷത്തേക്കാള്‍ 27,000 കുട്ടികള്‍ അധികമായെത്തി.

1-7ക്ല ാസുകളിലെയും 10, 12ക്ല ാസുകളിലെയും 35 ലക്ഷം വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നുപേരാണ്‌ ഇന്നലെ സ്‌കൂളുകളിലെത്തിയത്‌. എല്ലാക്ല ാസുകളിലുമായി 2,54,642 കുട്ടികളുടെ വര്‍ധനയാണ്‌ ഇക്കുറി. പൊതുവിദ്യാഭ്യാസയജ്‌ഞം പ്രഖ്യാപിച്ചശേഷം 9,34,310 കുട്ടികള്‍ അധികമായെത്തി. 15-ന്‌ എട്ട്‌, ഒന്‍പത്‌ക്ല ാസുകള്‍ കൂടി ആരംഭിച്ചശേഷം അന്തിമകണക്ക്‌ ലഭ്യമാകും
കോവിഡ്‌ പശ്‌ചാത്തലത്തില്‍, രക്ഷിതാക്കളുടെ സമ്മതപ്രകാരമേ കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കേണ്ടതുള്ളൂവെന്ന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ പലയിടത്തും ഹാജര്‍ കുറവായിരുന്നു.

ആദ്യരണ്ടാഴ്‌ച ഹാജര്‍ രേഖപ്പെടുത്തില്ലെന്നതും ഉച്ചവരെയേക്ല ാസുള്ളൂവെന്നതുമെല്ലാം കണക്കിലെടുത്ത്‌ കൂടുതല്‍പേര്‍ സ്‌കൂളിലെത്താന്‍ ഇനിയും വൈകും. മഴക്കെടുതിയുടെ പശ്‌ചാത്തലത്തില്‍ ആലപ്പുഴയിലെ 50 സ്‌കൂളുകള്‍ ഇന്നലെ തുറന്നില്ല.
വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച്‌ പരിശോധിച്ചാണുക്ല ാസുകളില്‍ പ്രേവശിപ്പിച്ചത്‌. കൈകള്‍ ശുചീകരിക്കാനും ഉച്ചഭക്ഷണത്തിനും പ്രത്യേക ക്രമീകരണമൊരുക്കിയിരുന്നു. താമസിക്കുന്ന മേഖലയുടെ അടിസ്‌ഥാനത്തിലാണു മിക്ക സ്‌കൂളുകളിലും ഷിഫ്‌റ്റ്‌ ക്രമീകരിച്ചത്‌. ഒരു ബെഞ്ചില്‍ രണ്ട്‌ വിദ്യാര്‍ഥികള്‍ മാത്രം. ഒരു ഡോസ്‌ വാക്‌സിനെങ്കിലും സ്വീകരിക്കാത്ത അധ്യാപകര്‍ സ്‌കൂളിലെേത്തണ്ടെന്നും ഇവര്‍ ഉച്ചകഴിഞ്ഞ്‌ ഓണ്‍ലൈന്‍ക്ല ാസ്‌ എടുക്കാനുമാണു പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം.
തിരികെ സ്‌കൂളിലേക്ക്‌ എന്നു പേരിട്ട പ്രവേശനോത്സവത്തിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍.പി. സ്‌കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍. അനില്‍, വീണാ ജോര്‍ജ്‌ എന്നിവരും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.

ഒരാഴ്‌ചയ്‌ക്കുശേഷം സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നു മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍-എയ്‌ഡഡ്‌ മേഖലയില്‍ ആറുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുതുതായെത്തി. ഏതു പ്രതിസന്ധിയും തരണംചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.

പ്രവേശനോത്സവം

ഒരാഴ്‌ചയ്‌ക്കുശേഷം സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റങ്ങള്‍; മാസ്‌കണിഞ്ഞ പുഞ്ചിരിയും കരുതലിന്റെ അകലവുമായി കുട്ടികള്‍;പ്രവേശനോത്സവം ഗംഭീരമാക്കി സ്കൂളുകൾ 1

പെരുമ്പാവൂർ: പുല്ലുവഴി ഗവ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. നൂറോളം വിദ്യാർഥികളും അവരുടെ മാതാപിതാക്കളും ചടങ്ങിൽ സന്നിഹിതരായി. രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദീപ ജോയി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി പ്രകാശ്, സ്കൂൾ എച്ച്.എം പി.വി സുജാത, പി.ടി.എ പ്രസിഡൻറ് ജി.കെ പോൾസൺ, മുതിർന്ന അധ്യാപിക എ രേഖ, എസ്.എം.സി ചെയർമാൻ ബിനു ജോൺ, മാതൃസംഘം ചെയർപേഴ്സൺ സജീന വിനോദ് , സകൂൾ ലീഡർ ലാമിയ ജലാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എസ്.എം.സി വൈസ് ചെയർമാൻ രാജേഷ് ആലുങ്കൽ അവതരിപ്പിച്ച മിമിക്രി സ്കൂൾ വിദ്യാർഥികൾക്ക് വ്യത്യസ്ഥ അനുഭവമായി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News