വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സ്: ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വിനെ ചോദ്യം ചെയ്യുന്നു

0

കൊച്ചി: അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ സഹോദരീ ഭർത്താവ് ടി. എൻ. സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് ചൊവ്വാഴ്ച ഹാജരാകും.

കേ​സി​ല്‍ ദി​ലീ​പി​ന്‍റെ​യും മ​റ്റു പ്ര​തി​ക​ളു​ടെ​യും ഫോ​ണ്‍ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ പ​ക​ർ​പ്പ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. നി​ര്‍​ണാ​യ​ക​മാ​യ ചി​ല വി​വ​ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട് എ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

സു​രാ​ജി​നെ​യും അ​നൂ​പി​നെ​യും ചോ​ദ്യം​ചെ​യ്ത ശേ​ഷം ദി​ലീ​പി​നെ​യും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കും. തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കും മു​മ്പ് കൂ​ടു​ത​ല്‍ തെ​ളി​വ് ക​ണ്ടെ​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ശ്ര​മം.

Leave a Reply