Sunday, July 25, 2021

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തു, കൊന്നു കെട്ടിത്തൂക്കിയ പ്രതികളെ 72 മണിക്കൂറില്‍ പൂട്ടി അസം പൊലീസ്

Must Read

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തു, കൊന്നു കെട്ടിത്തൂക്കിയ പ്രതികളെ 72 മണിക്കൂറില്‍ പൂട്ടി അസം പൊലീസ്.കേസുമായി ബന്ധപ്പെട്ട് ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 16, 14 വയസുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികളില്‍ മൂന്നു പേരാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇവര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

‘അവരെ ബലാത്സംഗം ചെയ്തു, പിന്നെ കൊന്നു. ആത്മഹത്യയാണെന്നു തോന്നിപ്പിക്കാന്‍ മരത്തില്‍ കെട്ടിത്തൂക്കി’- അസമിലെ കൊക്ക്രാജാര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പൊലീസ് സംഘം വ്യക്തമാക്കിയ കാര്യങ്ങളാണിത്. ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 72 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ കഴിഞ്ഞുവെന്ന് എസ്.പി. പ്രതീക് വിജയ കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീടുകള്‍ മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ സന്ദര്‍ശിച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം...

More News