Monday, September 27, 2021

പരിശോധനയ്ക്കായി വാഹനം തടയാൻ ശ്രമിച്ച പോലീസ് സംഘത്തിനു നേരേ ബൈക്ക് ഓടിച്ചുകയറ്റി എ.എസ്.ഐ.ക്ക്‌ പരിക്കേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Must Read

പരിശോധനയ്ക്കായി വാഹനം തടയാൻ ശ്രമിച്ച പോലീസ് സംഘത്തിനു നേരേ ബൈക്ക് ഓടിച്ചുകയറ്റി എ.എസ്.ഐ.ക്ക്‌ പരിക്കേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെറുവയ്ക്കൽ ചെറുവട്ടിക്കോണം ഗായത്രിഭവനിൽ ആനന്ദകൃഷ്ണ(18)നാണ് പിടിയിലായത്. കൈക്ക്‌ ഗുരുതരമായി പരിക്കേറ്റ ശ്രീകാര്യം സ്റ്റേഷനിലെ എ.എസ്.ഐ. കുമാർ ചികിത്സയിലാണ്. ശ്രീകാര്യം ചെറുവട്ടിക്കോണത്ത് തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

ഹെൽമെറ്റും മാസ്കും ധരിക്കാതെ ബൈക്കിൽ വരികയായിരുന്ന ഇയാളെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെ കുമാറിനെ ഇടിച്ചിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.

ശ്രീകാര്യം എസ്.ഐ. ബിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നാണ്‌ ഇയാളെ പിടികൂടിയത്‌.

കഞ്ചാവ് ബൈക്കിൽ കൊണ്ടുപോകുന്നതിനിടെയാവും പോലീസിനെക്കണ്ട്‌ നിർത്താതെ പോയതെന്നാണ്‌ പോലീസ് പറയുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News