Tuesday, October 26, 2021

ലഖിംപുർ ഖേരി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല

Must Read

ലക്നോ: ലഖിംപുർ ഖേരി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് രാവിലെ 10ന് ഹാജരാകാൻ അശിഷിന് ഉത്തർപ്രദേശ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ആശിഷ് നേപ്പാളിലേക്ക് കടന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

ല​ഖിം​പു​ർ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ യു​പി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. യു​പി സ​ർ​ക്കാ​രി​ന് വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വെ​യാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News