Wednesday, September 23, 2020

മാധ്യമപ്രവര്‍ത്തകരുടെ ഓണക്കിറ്റിന്റെ പേരിൽ പതിവുപോലെ ഇക്കുറിയും തർക്കം; കടക്കുപുറത്തെന്നാകിലും നമുക്കും കിട്ടണം കിറ്റ്! എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിൻ്റെ മറുപടി ഇങ്ങനെ‘മാധ്യമ പ്രവര്‍ത്തനം എല്ലാവര്‍ക്കും വലിയ വരുമാനം കിട്ടുന്ന തൊഴിലല്ല. മാസങ്ങളായി ശമ്പളം കിട്ടാത്തവരുണ്ട്. തുച്ഛ വരുമാനവും പെരുത്തുകയറുന്ന കടഭാരവുമായി കഷ്ടപ്പെടുന്നവരുണ്ട്. കോവിഡ് മാധ്യമങ്ങള്‍ക്ക് കൂനിന്‍മേലുള്ള കുരുവാണ്.കഷ്ടപ്പാടനുഭവിക്കുന്ന ആര്‍ക്കും ഒരിറ്റു സഹായം ലഭിക്കുന്നത് കൊടും വേനലിലെ മഴ പോലെയാണ്. ആ സഹായത്തെയും പുച്ഛിക്കുന്ന മനോനില സാധാരണ മനുഷ്യന്റേതല്ല. പാവപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ജീവിച്ചു പോയ്‌ക്കോട്ടേ മാഷേ…. അവര്‍ക്ക് അലര്‍ച്ചയുടെ ഇന്‍സന്റീവും ബോണസുമൊന്നും കിട്ടില്ല.’

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ ഓണക്കിറ്റിന്റെ പേരിൽ പതിവുപോലെ ഇക്കുറിയും തർക്കം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജും ഏഷ്യാനെറ്റ് ന്യൂസിലെ കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി ജോണും തമ്മിലാണ് കൊമ്പ് കോർത്തത്. സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങുന്നതിനെ വിമര്‍ശിച്ച് വിനു വി ജോണ്‍ ട്വിറ്ററിലും, വിനുവിനെ വിമര്‍ശിച്ച് പിഎം മനോജ് ഫേസ്ബുക്കിലുമാണ് കുറിപ്പുമായി രംഗത്തുവന്നത്.

കടക്കുപുറത്തെന്നാകിലും നമുക്കും കിട്ടണം കിറ്റ്! എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. സര്‍ക്കാര്‍ സംവീധാനങ്ങളുടെ പങ്കു പറ്റുന്ന പ്രവണതയെ കുറ്റപ്പെടുത്തിതന്നെയായിരുന്നു വിനുവിന്റെ വിമര്‍ശനം. നേരത്തെ പ്രസ്‌ക്ലബിലെ പല നിയമവിരുദ്ധ നടപടികളിലും വിനു കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ള ആളാണ്.

പിഎം മനോജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘മാധ്യമ പ്രവര്‍ത്തനം എല്ലാവര്‍ക്കും വലിയ വരുമാനം കിട്ടുന്ന തൊഴിലല്ല. മാസങ്ങളായി ശമ്പളം കിട്ടാത്തവരുണ്ട്. തുച്ഛ വരുമാനവും പെരുത്തുകയറുന്ന കടഭാരവുമായി കഷ്ടപ്പെടുന്നവരുണ്ട്. കോവിഡ് മാധ്യമങ്ങള്‍ക്ക് കൂനിന്‍മേലുള്ള കുരുവാണ്.കഷ്ടപ്പാടനുഭവിക്കുന്ന ആര്‍ക്കും ഒരിറ്റു സഹായം ലഭിക്കുന്നത് കൊടും വേനലിലെ മഴ പോലെയാണ്. ആ സഹായത്തെയും പുച്ഛിക്കുന്ന മനോനില സാധാരണ മനുഷ്യന്റേതല്ല. പാവപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ജീവിച്ചു പോയ്‌ക്കോട്ടേ മാഷേ…. അവര്‍ക്ക് അലര്‍ച്ചയുടെ ഇന്‍സന്റീവും ബോണസുമൊന്നും കിട്ടില്ല.’

നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിക്കുന്നതില്‍ പിഎം മനോജും വിനുവും സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു. എന്തായാലും വിഷയം തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും തര്‍ക്കത്തിനു കാരണമായിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ പ്രസ്‌ക്ലബുകള്‍ വഴി സിവില്‍ സപ്ലൈസിന്റെ സഹായത്തോടെ ഓണത്തിന് കിറ്റുകള്‍ വിതരണം ചെയ്യുന്ന പതിവുണ്ട്. പലപ്പോഴും മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ ഇടപെട്ടാണ് ഇത്തരം കിറ്റുകള്‍ ലഭ്യമാക്കുന്നത്. ഇക്കുറിയും പതിവുപോലെ തിരുവനന്തപുരത്ത് പ്രസ് ക്ലബിലും കേസരിയിലും ( കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകം) എല്ലാ അംഗങ്ങള്‍ക്കും കിറ്റ് വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു.

വ്യവസായ മന്ത്രി ഇപി ജയരാജനാണ് ഇത്തവണയും 1200 രൂപ വിലയുള്ള കിറ്റ് തലസ്ഥാനത്തെ പത്രക്കാര്‍ക്ക് നല്‍കുന്നത്. ഈ സന്ദേശം പ്രസ്‌ക്ലബില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് ട്വീറ്റുമായി വിനു രംഗത്തുവന്നത്.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 500 രൂപയുടെ കിറ്റാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ തലസ്ഥാനത്തെ 700ലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് 1200 രൂപയുടെ കിറ്റ് വിതരണം ചെയ്യുന്നത് മന്ത്രി ഇപി ജയരാജനാണെങ്കിലും അതിന്റെ പണം നല്‍കുന്നത് മന്ത്രിയുടെ പോക്കറ്റില്‍ നിന്നും ആവില്ലെന്നു ഉറപ്പാണ്.

English summary

As usual, the controversy is over the name of Onakkit of the media. CM Manoj’s press secretary PM Manoj and Asianet News’ coordinating editor Vinu V John had a falling out. Vinu V John took to Twitter to criticize the government for buying Onakit and PM Manoj took to Facebook to criticize Vinu.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News