Saturday, May 15, 2021

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു

Must Read

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു. പരിധിക്കപ്പുറമുള്ള രോഗികളാണ് ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. ഒരു ബെഡിൽ തന്നെ രണ്ട് രോഗികൾ കിടക്കുന്നതിന്‍റെ ചിത്രങ്ങൾ ഡൽഹിയിൽ നിന്ന് പുറത്തു വന്നു.

ലോക്​ നായക്​ ജയ്​ പ്രകാശ്​ നാരയൺ ആശുപത്രിയിലാണ്​ ഒരു ബെഡിൽ തന്നെ രണ്ട്​ രോഗികൾ ചികിത്സയിൽ കഴിയുന്നത്​. ഇതേ ആശുപത്രിയിലെ വരാന്തയിൽ കോവിഡ്​ മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ ഇട്ടതും വിവാദമായിരുന്നു​. 1500 ബെഡാണ്​​ ആശുപത്രിയിലുള്ളത്​. ഇതിൽ ഭൂരിപക്ഷം ബെഡുകളും നിറഞ്ഞിരിക്കുകയാണ്​.

മുഴുവൻ കോവിഡ്​ ബെഡുകൾ നിറഞ്ഞുവെന്ന്​ മെഡിക്കൽ ഡയറക്​ടർ സുരേഷ്​ കുമാർ പറഞ്ഞു. നിലവിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന്​ അപ്പുറമുള്ള രോഗികളാണ്​ ആശുപത്രിയിലെത്തുന്നത്​. ഇന്ന്​ മാത്രം 158 പേരെ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു

English summary

As the spread of Kovid in the country intensifies, so does the situation in Delhi

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News