Tuesday, December 1, 2020

മഞ്ഞലോഹത്തിൻ്റെ വില വാനോളം ഉയർന്നതോടെ മുക്കുപണ്ടമാഫിയ വിലസുന്നു

Must Read

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന്...

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കൊച്ചി: മഞ്ഞലോഹത്തിൻ്റെ വില വാനോളം ഉയർന്നതോടെ മുക്കുപണ്ടമാഫിയ വിലസുന്നു. കൊച്ചിയിൽ മാത്രം ഒരാഴ്ചക്കിടെ പത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മഞ്ഞലോഹത്തിൻ്റെ വില വാനോളം ഉയർന്നതോടെ മുക്കുപണ്ടമാഫിയ വിലസുന്നു 1

കേരളത്തിൽ പല ജില്ലകളിലും മുക്കുപണ്ടം തട്ടിപ്പും, വാഹന തട്ടിപ്പും, വിസ തട്ടിപ്പും നടത്തിയ 3 പേരെ എ സി പി തൃക്കാക്കരയുടെ സ്‌ക്വാഡും, കളമശ്ശേരി സി.ഐ സന്തോഷ്‌ എന്നിവരും ചേർന്ന് പിടികൂടിയത് കഴിഞ്ഞ ദിവസം ആണ്. പെരിന്തൽമണ്ണ സ്വദേശി നജീബ് എന്ന ബാബു കപൂർ, കായംകുളം സ്വദേശി ജിനു, സജാദ് എന്നിവരാണ് പിടിയിലായത്.. നജീബ് കടവന്ത്ര മുത്തൂറ്റിൽ രണ്ടു തവണയായി 1.30 ലക്ഷം,1.92 ലക്ഷം രൂപയ്ക്കും, പെരിന്തൽമണ്ണ കരിങ്കൽ അത്താണിയിലെ മണപ്പുറം ബ്രാഞ്ചിൽ 2 തവണയായി 1.40 ലക്ഷത്തിനും,1.35 ലക്ഷത്തിനും, കൂത്താട്ടുകുളം കെപിബി ബാങ്കിൽ 1.55 ലക്ഷം രൂപയ്ക്കും മുക്കുപണ്ടം പണയം വച്ചതായി സമ്മതിച്ചിട്ടുണ്ട്. കേരളത്തിൽ പലയിടത്തുനിന്നും വാഹനങ്ങൾ റെന്റിനെടുത്തു തമിഴ്‌നാട്ടിൽ കൊണ്ടുപോയി പൊളിച്ചു കൊടുക്കുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ.

മഞ്ഞലോഹത്തിൻ്റെ വില വാനോളം ഉയർന്നതോടെ മുക്കുപണ്ടമാഫിയ വിലസുന്നു 2

ജിപിഎസ് പിടിപ്പിച്ചു കൊടുക്കുന്ന വണ്ടികൾ പിന്നീട് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് എടുത്തുകൊണ്ടു പോരുകയാണ് പതിവ്. നജീബ് എടുക്കുന്ന വണ്ടികൾ ജിനുവിനാണ് കൊടുക്കുന്നത്. ജിനു ശിവശങ്കരപിള്ള എന്ന ആൾ വഴി തമിഴ്നാട്ടിൽ കൊടുക്കും. ഒരു വണ്ടിക്കു അയ്യായിരം മുതൽ പതിനായിരം വരെ കമ്മീഷൻ വാങ്ങി സജാദ് ആണ് വണ്ടികൾ കൊണ്ട് കൊടുക്കുന്നതും, തിരിച്ചെടുത്തുകൊണ്ട് വരുന്നതും. നജീബ് മട്ടന്നൂർ, തൃപ്പൂണിത്തുറ, മുട്ടം, പറവൂർ, സുൽത്താൻബെത്തേരി, ചാലക്കുടി സ്റ്റേഷനുകളിൽ വിസ തട്ടിപ്പിന് മുൻപ് കേസുള്ളവരാണ്. ജിനുവിന് കായംകുളം സ്റ്റേഷനിൽ വണ്ടി തട്ടിപ്പു കേസുണ്ട്. കളമശ്ശേരി ട്രാൻസ് കാർ എന്ന സ്ഥാപനത്തിൽ നിന്നും റെന്റിനെടുത്ത സണ്ണി കാറ് അറസ്റ്റിലാകുന്ന സമയത്ത് ഇവരുടെ കയ്യിലുണ്ടായിരുന്നു.ഇത് തമിഴ്‌നാട്ടിൽ കൊടുക്കാനിരിക്കെയാണ് പിടിയിലായത്.

മഞ്ഞലോഹത്തിൻ്റെ വില വാനോളം ഉയർന്നതോടെ മുക്കുപണ്ടമാഫിയ വിലസുന്നു 3

കേരളത്തിൽ നിരവധി പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന മറ്റൊരു സംഘത്തെ എറണാകുളം ടൗൺ സൗത്ത് പോലീസ് അറസ്റ്റ്‌ ചെയ്തു. ഇളംകുളം ഐ സി.എൽ ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ സംഘം കബളിപ്പിച്ചിട്ടുണ്ട്. സി.ഐ രാജ് കുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ ജോസി എം ജോൺസൻ, സി.പി ഒ സുരേഷ് എം.ജി, സുരേഷ് എം.എ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

English summary

As the price, of yellow metal, skyrocketed, so did the bait mafia, gold

Leave a Reply

Latest News

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന്...

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തും.കെഎസ്എഫ്ഇ ശാഖകളിലെ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

More News