Tuesday, July 27, 2021

ബലിപെരുന്നാൾ അടുത്തതോടെ കോഴിവില കുതിച്ചുയർന്നു; ഒരു കിലോ ഇറച്ചിക്ക് 240 രൂപ

Must Read

കോഴിക്കോട്: ബലിപെരുന്നാൾ അടുത്തതോടെ കോഴിവില കുതിച്ചുയർന്നു. 240 രൂപയാണ് ഞായറാഴ്ച ഒരുകിലോ കോഴിയിറച്ചിയുടെ വില. ഒരുമാസം മുമ്പ് 120 രൂപയായിരുന്ന വില നാലുദിവസം മുമ്പ് 200 രൂപയായി ഉയർന്നിരുന്നു.

ഓരോ ദിവസവും 10 രൂപവെച്ച് കൂടുകയാണെന്ന് ചിക്കൻ വ്യാപാരിസമിതി ജില്ലാ സെക്രട്ടറി ഫിറോസ് പൊക്കുന്ന് പറഞ്ഞു.

കോഴിത്തീറ്റയ്ക്ക് വിലകൂടിയെന്ന പേരിൽ ഫാമുകാരാണ് വിലകൂട്ടുന്നതെന്നും ഇങ്ങനെ പോയാൽ വിൽക്കാൻ പറ്റാത്ത അവസ്ഥവരുമെന്നും വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിൽ കോഴിവില കൂടുന്നതിനനുസരിച്ചും കേരളത്തിലെ ഫാമുകാർ വിലകൂട്ടുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News