Monday, July 26, 2021

മദ്യം കുടിച്ച് പോത്തുകൾ ‘ഫിറ്റ്’ ആയതോടെ കള്ള വാറ്റുകാർ കുടുങ്ങി

Must Read

അഹമ്മദാബാദ്: മദ്യം കുടിച്ച് പോത്തുകൾ ‘ഫിറ്റ്’ ആയതോടെ കള്ള വാറ്റുകാർ കുടുങ്ങി . മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മദ്യം അകത്തു ചെന്നതോടെ പോത്തുകൾ വിചിത്രമായി പെരുമാറാൻ തുടങ്ങി. ഇതോടെയാണ് ഉടമകളായ രണ്ട് കർഷകരുടെ അനധികൃത മദ്യ ശേഖരം പൊലീസ് കണ്ടെത്തിയത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

പോത്തുകൾ അസാധാരണമായി പെരുമാറുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തതോടെ കാര്യമറിയാതെ പ്രതികൾ മൃഗ ഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടർ എത്തി പോത്തുകളെ പരിശോധിച്ചെങ്കിലും അസുഖമൊന്നും ഉള്ളതായി കണ്ടെത്താനായില്ല. തുടർന്ന് പോത്തുകൾ കഴിച്ച ഭക്ഷണവും കുടിവെള്ളവും പരിശോധിച്ചു.

വെള്ളത്തിന് പ്രത്യേക ഗന്ധവും നിറം മാറ്റവും കണ്ടതോടെയാണ് പോത്തുകൾ കുടിച്ച വെള്ളത്തിൽ മദ്യം കലർന്നിട്ടുള്ളതായി ഡോക്ടർക്ക് സംശയം തോന്നിയത്. തുടർന്ന് വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ ജല സംഭരണി പരിശോധിച്ചു. അപ്പോഴാണ് ജല സംഭരണിയിൽ കുപ്പികളിലാക്കി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. വെള്ളത്തിൽ ഇറക്കിവെച്ചിരുന്ന കുപ്പികളിൽ ചിലത് പൊട്ടിയിരുന്നു. അതിൽനിന്നുള്ള മദ്യം കലർന്ന വെള്ളം കുടിച്ചാണ് പോത്തുകൾ ഫിറ്റായത്.

മദ്യ ശേഖരം കണ്ടെത്തിയതോടെ മൃഗ ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയും 100 കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത മദ്യത്തിന് 32,000 രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News