Friday, April 16, 2021

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും

Must Read

രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫ​യ​ര്‍ ആ​ന്‍റ്...

ലൗ ജിഹാദ് വിഷയത്തിൽ നിലപാടിലുറച്ച് പി.സി ജോർജ്

പൂഞ്ഞാർ: ലൗ ജിഹാദ് വിഷയത്തിൽ നിലപാടിലുറച്ച് പി.സി ജോർജ്. തന്റെ മണ്ഡലത്തിൽ മാത്രം 47 ഓളം പെൺകുട്ടികൾ ജിഹാദിന് ഇരകളായെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിൽ മാത്രം...

ആക്ഷൻ ഹീറോ ബിജുവിലെ നടൻ ലഹരിമരുന്നുമായി പിടിയിൽ

കൊച്ചി∙ ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുള്ള നടനെ ലഹരിമരുന്നുമായി പിടികൂടി. തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ്(40) ആണ് അറസ്റ്റിലയാത്....

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും. രാവിലെ 11 നാണു റാലി. 26നു റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടത്താൻ ലക്ഷ്യമിടുന്ന സമാന്തര പരേഡിന്റെ റിഹേഴ്സലും ഇന്നു നടത്തും.

ഡൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ രണ്ടായിരത്തോളം ട്രാക്ടറുകളും രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് അഞ്ഞൂറോളം ട്രാക്ടറുകളും റാലി നടത്തും.

രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള റാലി തടയാനുള്ള നീക്കം പൊലീസും ആരംഭിച്ചു. സമരക്കാരെ ഡൽഹിയിലേക്കു നീങ്ങാൻ അനുവദിക്കാതെ ദേശീയപാതകളിൽ ബാരിക്കേഡുകൾ നിരത്തി തടയും.
കർഷക സമരം തീർക്കാനുള്ള നടപടികളിൽ പുരോഗതിയില്ലെന്നു സുപ്രീം കോടതി. എന്നാൽ, ധാരണയ്ക്കു സാധ്യതയുണ്ടെന്ന് അറ്റോർണി ജനറൽ കെ.െക. വേണുഗോപാൽ പറഞ്ഞു.

ചർച്ച പ്രോൽസാഹിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിവാദ നിയമങ്ങൾ ചോദ്യം ചെയ്ത് അഭിഭാഷകൻ മനോഹർ ലാൽ ശർമ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.

സമരക്കാർ വഴിതടയുന്നതിനെതിരെയും ഹർജികൾ നിലവിലുണ്ട്. വിദ്യാർഥികൾ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസുമുണ്ട്. എല്ലാം 11ന് പരിഗണിക്കും.

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമാന്തര റിപ്പബ്ലിക്ദിന പരേഡുകൾ നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. 23 – 25 തീയതികളിൽ ഗവർണർമാരുടെ വസതികൾ ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നടത്തുമെന്നു സിഐടിയു, ഐഎൻടിയുസി, എഐടിയുസി അടക്കമുള്ള 10 സംഘടനകൾ വ്യക്തമാക്കി.

English summary

As part of the intensification of the agitation against the Central Government, 2500 tractors will rally today.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News