Sunday, January 17, 2021

കിലോക്ക് 20 രൂപയിൽ താഴെ വിലയുള്ള പച്ചക്കറി ഒന്നും വിപണിയിലില്ല;ഉള്ളിയും സവാളയും വിപണിവാഴുേമ്പാൾ ഇതര പച്ചക്കറി സാധനകൾക്കും വിലകുതിക്കുന്നു

Must Read

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

തൃശൂർ: ഉള്ളിയും സവാളയും വിപണിവാഴുേമ്പാൾ ഇതര പച്ചക്കറി സാധനകൾക്കും വിലകുതിക്കുകയാണ്. കിലോക്ക് 100 മുതൽ 120 രൂപ വരെയാണ് ഉള്ളിവിലയെങ്കിൽ സവാള 100ൽനിന്ന് 80ലേക്ക് താഴുന്നു. എന്നാൽ, മറ്റു പച്ചക്കറികൾ തമ്മിൽ വിലവർധിക്കലിൽ കിടമത്സരമാണ് നടക്കുന്നത്. കിലോക്ക് 20 രൂപയിൽ താഴെ വിലയുള്ള പച്ചക്കറി ഒന്നും വിപണിയിലില്ല. നേരത്തെ കിലോക്ക് 16 രൂപയുണ്ടായിരുന്ന കുമ്പളങ്ങയുടെ വില 20ൽ എത്തിനിൽക്കുകയാണ്. വെള്ളരി 25, കായ 28 എന്നിവയാണ് പിന്നെ കുറഞ്ഞ വിലയ്ക്ക് കിട്ടാനുള്ളത്. ഒരാഴ്ച മുമ്പ് കിലോക്ക് 20 രൂപയുണ്ടായിരുന്ന വഴുതനങ്ങ വില 30 രൂപയായി. ചേനക്കും പടവലത്തിനും ഇേത വിലതന്നെ. ഓണത്തിന് വില കുറവായിരുന്നെങ്കിലും ശേഷം വില ഇറങ്ങിയിട്ടില്ല. ഇടക്കിടെ കയറുകയാണ് െചയ്യുന്നത്. ഇടക്ക് വില കുറയുന്നെങ്കിലും പിന്നെയും കയറുകയാണ്.

കയറുന്നതിനനുസരിച്ച്​ കുറയുന്നില്ല​. ബീറ്റ്റൂട്ടിനും കാബേജിനും ആഴ്ചകളായി കിലോ വില 36 രൂപയായിരുന്നു. എന്നാൽ, ഇപ്പോൾ കാബേജിന്​ 55 രൂപയും ബീറ്റ്​റൂട്ടിന്​ 40 മുതൽ 50 രൂപവരെയുണ്ട്​. കോവക്കക്ക്​ 50 രൂപയാണുള്ളത്​. 38 രൂപയായിരുന്ന മുരിങ്ങ കിലോ വില 70 ആണ്​.

പയറിന് 40 രൂപയും. കോളിഫ്ലവറിന് 42 രൂപയുമായി. തക്കാളി വില 42ൽനിന്ന് താഴ്​ന്നതുമാത്രമാണ്​ എടുത്തുപറയാനുള്ളത്​. 26നും 30നും തക്കാളി കിട്ടാനുണ്ട്​. വെണ്ടക്കക്ക്​ 32 രൂപയാണെങ്കിൽ കൊത്തമര വില 40 ആണ്. 55 രൂപയാണ് അമര പയറിെൻറ വില. 20നും 25നും ഇടയിൽ മാത്രമേ വില ഉണ്ടായിരുന്നുള്ളൂ ഇത്തരം സാധനങ്ങൾക്ക്. പച്ചമാങ്ങ വില 80 ആണ്​. നെല്ലിക്കക്ക് 50ഉം കൂർക്കക്ക്​ 45ഉമാണ്​ വില. ഉരുളക്കിഴങ്ങിന്​ 56 രൂപയുണ്ട്​. കാരറ്റ് വില 80ൽ തുടരു​േമ്പാൾ ബീൻസ്​ 50 ആയി കുറഞ്ഞു. പച്ചമുളക് വില കിലോക്ക് 50 ആണ്. ഇഞ്ചിക്ക് 80 രൂപയും വെളുത്തുള്ളിക്ക് 140ഉമാണ് വില. മല്ലി-പൊതിന വില 100 രൂപയാണ്. ഓണത്തിന് സ്വാഭാവികമായി ഉയരുന്ന വില പിന്നീട് കുറയുകയാണുണ്ടാവുക.

എന്നാൽ, ഇക്കുറി അങ്ങനെ ഉണ്ടായിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ ഉൽപാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഒപ്പം, തമിഴ്നാട്ടിലുണ്ടായ മഴ പച്ചക്കറികൃഷിയെ ബാധിക്കുകയും ചെയ്തു. രണ്ടു കാരണങ്ങളും വില കയറാൻ കാരണമായി. മാത്രമല്ല, കോവിഡ് വ്യാപനത്തിെൻറ സാചര്യത്തിൽ അന്തർസംസ്ഥാന ചരക്കുനീക്കത്തിൽ ഉണ്ടായ കടുത്ത പരിശോധനയും പെരുമാറ്റച്ചട്ടവും വരവ് കുറയാൻ കാരണമാണ്. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇനിയും വില വൻതോതിൽ ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ കച്ചവടവും വല്ലാതെ കുറഞ്ഞിരിക്കുകയാണ്.

English summary

As onions and onions dominate the market, so do the prices of other vegetables. If the price of onion is between Rs 100 and Rs 120 per kg, the price of onion will go down from Rs 100 to Rs 80. But there is competition between other vegetables in price hikes.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

More News