Monday, April 12, 2021

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും

Must Read

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നി​ല​വി​ല്‍ ഒ​ഴി​വു വ​രു​ന്ന...

ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് 44000 രൂപ പിഴയിട്ട് പോലീസ്; 9000 രൂപയാക്കി കുറച്ച് കോടതി

വിയന്ന: ആസ്ട്രിയയിൽ പൊലീസിനു മുന്നിൽ വച്ച് ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് യുവാവിന് ചുമത്തിയ പിഴ വെട്ടിക്കുറച്ച് വിയന്ന റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് കോടതി. പ്രകോപനപരമായി പെരുമാറിയെന്നാരോപിച്ചാണ് പൊലീസ്...

കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു

തിരുവനന്തപുരം: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക്...

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും. റിപ്പബ്ലിക് ദിന ആഘോഷങ്ങളെ ബാധിക്കാത്ത തരത്തിൽ സമാധാനപൂർവം റാലി നടത്താമെന്ന കർഷകരുടെ ഉറപ്പിന്മേൽ കർശന ഉപാധികളോടെയാണ് റാലിക്ക് ഡൽഹി പൊലീസ് ഔദ്യോഗിക അനുമതി നൽകിയത്. രണ്ടു തവണ പൊലീസ് കർഷകരുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് തീരുമാനം.
രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ശേഷം രാവിലെ 11.30ഓടെ കർഷകർക്ക് റാലിയുമായി ഡൽഹിയിൽ പ്രവേശിക്കാം.
റാലിക്കിടെ സംഘർഷം ഉണ്ടായേക്കാമെന്നാണ് ഇന്റലിജന്റ്‌സിന്റെ മുന്നറിയിപ്പ്. പാകിസ്ഥാൻ ട്വിറ്റർ ഹാൻഡിലുമായി ബന്ധപ്പെട്ട് കണ്ടെത്തിയ 308 ലിങ്കുകൾ റിപ്പബ്ലിക് ദിനത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. റാലിയുമായി ഡൽഹിയിലേക്ക് കടക്കുന്ന കർഷകർ തമ്പടിക്കാതെ മടങ്ങിപ്പോകുമെന്നാണ് വിശ്വസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.ഡൽഹി പൊലീസിന് പുറമേ ഹരിയാന പൊലീസ് കൂടി പങ്കെടുത്ത ചർച്ചയിൽ അനുമതി ലഭിച്ചാലും ഇല്ലെങ്കിലും ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. കർശന ജാഗ്രത പുലർത്തണമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ വിവിധ സുരക്ഷ വിഭാഗങ്ങളോട് നിർദ്ദേശിച്ചു. ഡൽഹി റിംഗ് റോഡിൽ ആയിരക്കണക്കിന് ട്രാക്ടറുകൾ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റൂട്ട് മാപ്പ് റെഡി170 കിലോമീറ്ററാണ് റാലി സംഘടിപ്പിക്കുന്നത്. ഇതിൽ 100 കിലോമീറ്റർ ഡൽഹിയിലേക്കും ബാക്കി ഔട്ടർ ഡൽഹിയിലുമാണ്. സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തികളിലൂടെയാകും ട്രാക്ടറുകൾ ഡൽഹിയിലേക്ക് പ്രവേശിക്കുക. സിംഘുവിൽ നിന്ന് പ്രവേശിക്കുന്ന റാലി ഖഞ്ചാവാലാ, ബവാന,ഓച്ചാന്ദി അതിർത്തി, കെ.എം.പി. എക്‌സ്‌പ്രസ് ഹൈവേ വഴി തിരികെ സിംഘുവിലേക്ക് മടങ്ങും. തിക്രിയിൽ നിന്നുള്ളവ നഗോലി നജാഫ്ഗാർ വഴി വെസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്ര‌സ് വേ വഴി തിക്രിയിലേക്ക് മടങ്ങും. ഗാസിപൂരിൽ നിന്നുള്ള റാലി 56 ഫുഡ് റോഡിലൂടെ കുണ്ഡ്‌ലി ഗാസിയാബാദ് പാൽവാൽ എക്‌സ്‌പ്രസ് ഹൈവേ വഴി മടങ്ങും.ഒരു ട്രാക്ടറിൽ പരമാവധി അഞ്ചുപേരുണ്ടാകും. റാലി പൂർത്തിയാക്കാൻ 48 മണിക്കൂർ വരെ സമമെടുക്കും. ബാക്കി കർഷകർ സമരസ്ഥലങ്ങളിൽ തുടരും. ട്രാക്ടറുകളുമായി ബന്ധിപ്പിച്ച ട്രോളികൾ ഡൽഹി അതിർത്തിയിലിട്ട് ട്രാക്ടറുകൾ മാത്രമായിരിക്കും റാലിക്കെത്തിക്കുക.റാലിക്ക് ശേഷവും സമരം ശക്തമായി തുടരുമെന്ന് കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൾ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ പലവഴിക്ക് നടക്കുന്നുണ്ട്. കർഷക സംഘടനകളിൽ നിന്നു ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ അല്ലാതെ മറ്റാരെയും വിശ്വസിക്കരുതെന്നും രാജേവാൾ പറഞ്ഞു.

English summary

As many as 2.5 lakh tractors will line up for farmers’ Kisan Parade in Delhi tomorrow against agricultural laws.

Leave a Reply

Latest News

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. ദീപ് സിദ്ദുവിന്റെയും,...

More News