Wednesday, July 28, 2021

വാട്സാപ്പ് ഡി.പിയായി കുട്ടികളുടെ ചിത്രംവെക്കാനും വാതിലടച്ച് ഒറ്റയ്ക്കിരിക്കാനും നിർദേശം;അധ്യാപകനെന്ന വ്യാജേന കൗൺസലിങ്ങിനെന്ന പേരിൽ കുട്ടികളുടെ ഓൺലൈൻ ക്ലാസുകളിലേക്ക് അജ്ഞാതന്റെ ഫോൺ

Must Read

അധ്യാപകനെന്ന വ്യാജേന കൗൺസലിങ്ങിനെന്ന പേരിൽ കുട്ടികളുടെ ഓൺലൈൻ ക്ലാസുകളിലേക്ക് അജ്ഞാതന്റെ ഫോൺ. വാട്സാപ്പ് ഡി.പിയായി കുട്ടികളുടെ ചിത്രംവെക്കാനും വാതിലടച്ച് ഒറ്റയ്ക്കിരിക്കാനും നിർദേശം. മലയോരമേഖലയിലെ മിക്ക വിദ്യാലയങ്ങളിലേയും ഓൺലൈൻ ക്ലാസിലെ കുട്ടികളെ ഇയാൾ വിളിച്ചതായി പരാതികളുയരുന്നു. കഴിഞ്ഞ 12 -ന് വെള്ളയൂർ യു.പി. സ്കൂൾ പ്രഥമാധ്യാപകൻ യു. ദേവിദാസിന്റെ പേരിലും വ്യാജകോൾ എത്തി. ഇദ്ദേഹം പോലീസിൽ പരാതി നൽകി.

വിളിയെത്തുന്നത് പരിചയമില്ലാത്ത നമ്പറിൽനിന്ന്

കഴിഞ്ഞദിവസം ഒരു വിദ്യാർഥിനിയുടെ ഫോണിലേക്ക് പ്രഥമാധ്യാപകൻ എന്ന പേരിൽ അജ്ഞാതന്റെ ഫോൺ എത്തി. കുട്ടിയോട് കൗൺസലിങ്ങിനെന്ന വ്യാജേന ശാരീരികവും മാനസികവുമായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചുതുടങ്ങി. ഇതോടെ കുട്ടി ഫോൺ രക്ഷിതാക്കൾക്ക് കൈമാറി. സംഭവമറിഞ്ഞതോടെ പ്രഥമാധ്യാപകൻ യു. ദേവിദാസ് പോലീസിൽ പരാതി നൽകി. അതേസമയം ദിവസങ്ങൾക്കുമുമ്പ് വാണിയമ്പലത്തെ പെൺകുട്ടിക്കു വന്ന ​േകാൾ റെേക്കാഡ് ചെയ്തതോടെയാണ് തട്ടിപ്പ് ആദ്യമായി പുറത്തറിയുന്നത്. ഇതോടെ ദേവിദാസ് കാര്യങ്ങൾ വിശദീകരിച്ചുള്ള വീഡിയോ തയ്യാറാക്കി രക്ഷിതാക്കൾക്ക് അയച്ചു കൊടുക്കുകയുംചെയ്തു.

മിക്കവർക്ക് വന്നതും ഒരേശബ്ദത്തിൽ ഒരേ കാര്യങ്ങൾ ചോദിക്കുന്നതാണ്. ചുരുക്കംപേർ മാത്രമാണ് ​േകാൾ റെ​േക്കാഡ് ചെയ്തതെന്നു മാത്രം. ഇത് എല്ലാം ഒരാൾ തന്നെയായിരിക്കുമെന്ന നിഗമനത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. വിവിധ വിദ്യാലയങ്ങളിലെ ആറ്്, ഒൻപത്, പത്ത് ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് കോളുകൾ വന്നത്. പരിചയപ്പെട്ടതിനുശേഷം കുട്ടികളുടെ നഗ്നഫോട്ടോകൾ ആവശ്യപ്പെടുന്നതാണ് രീതി. കുട്ടികൾ വഴി അമ്മമാരെ ലക്ഷ്യമിടുന്നതായും സംശയിക്കുന്നുണ്ട്. കൂടുതൽപ്പേർക്ക് ഇത്തരത്തിൽ ഫോണുകൾ വന്നിട്ടും ഭയംകാരണം പലരും പുറത്തു പറയാത്ത സാഹചര്യവുമുണ്ട്. വീടിനകത്ത് ഓൺലൈൻ ക്ലാസിലും കുട്ടികൾ സുരക്ഷിതരല്ലാതായി മാറിയതോടെ പ്രതികളെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News