Monday, July 26, 2021

കവചമായി;ക്രമസമാധാനപാലനത്തിനിടെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അക്രമങ്ങളും സംഗീത ആൽബത്തിലൂടെ ജനസമൂഹത്തിലേക്ക്

Must Read

കോഴിക്കോട്: കോവിഡ് കാലത്ത് പോലീസിന്റെ പ്രവർത്തനങ്ങളും ക്രമസമാധാനപാലനത്തിനിടെ അവർ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അക്രമങ്ങളും സംഗീത ആൽബത്തിലൂടെ ജനസമൂഹത്തിലേക്ക് എത്തിക്കുകയാണ് കേരള പോലീസ്.

‘കവചമായ്’ എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിനുപിന്നിൽ പ്രവർത്തിച്ചത് 1994-ലെ മലബാർ സ്പെഷ്യൽ പോലീസ് ബാച്ചിലെ 54 സബ് ഇൻസ്പെക്ടർമാരാണ്.

തിരുവന്തപുരം മുതൽ കാസർകോഡ് വരെയുള്ള എസ്.ഐ. മാരാണ് ആൽബത്തിൽ അഭിനയിച്ചിട്ടുള്ളത്. ഇടുക്കി അടിമാലി എസ്.ഐ. സി.ആർ. സന്തോഷാണ് ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. 10 എസ്.ഐ. മാരാണ് ആൽബത്തിൽ പാടിയിരിക്കുന്നത്. ആൽബത്തിന്റെ പ്രകാശനം സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർവഹിച്ചു.

യൂടൂബിൽ ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് ആൽബം കണ്ടത്. സംഗീതം ഷാജി ജെയിംസ് അടിമാലിയും എഡിറ്റിങ് സിനീഷ് മോഹനനുമാണ് നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News