ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമാക്കി മാറ്റും; ആയിരക്കണക്കിന് യുവാക്കൾക്ക് ആവശ്യമായ ജോലി നൽകും; തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്രയും’; തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ വമ്പൻ വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാൾ

0

ഡെറാഡൂൺ : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമാക്കി മാറ്റുമെന്ന് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്തെ ആയിരക്കണക്കിന് യുവാക്കൾക്ക് ആവശ്യമായ ജോലി നൽകുമെന്നും വാ​ഗ്ദാനമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കെജ്രിവാൾ ഹരിദ്വാറിൽ മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു.

ആം ആദ്മി പാർട്ടി വിജയിച്ചാൽ ഉത്തരാഖണ്ഡിനെ അന്താരാഷ്‌ട്ര തലത്തിൽ ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമാക്കി മാറ്റും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രപരമാണെന്നാണ് കെജ്രിവാൾ വിശേഷിപ്പിച്ചത്. അയോദ്ധ്യ, അജ്മീർ ഷരീഫ്, കർതാർപൂർ സാഹിബ് എന്നിവിടങ്ങളിലേക്ക് സൗജന്യ തീർത്ഥാടന യാത്ര ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും കെജ്രിവാൾ വിളിച്ചു പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ ഡൽഹി മുഖ്‌യമന്ത്രിയ്‌ക്ക് ഭക്തി വർദ്ധിച്ചുവെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കെജ്രിവാൾ പുതിയ വാഗ്ദാനങ്ങളുമായി എത്തിയിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്.

Leave a Reply