Thursday, January 27, 2022

കാട്ടിൽ നിന്ന് കൂട്ടമായി എത്തും; പലചരക്ക് കട ഇടിച്ചു പൊളിക്കും; കരിപ്പട്ടിയും ശീതളപാനിയങ്ങളും ഇഷ്ടഭക്ഷണം; പുണ്യവേലിൻ്റെ കട ആന തകർക്കുന്നത് പതിനാലാം തവണ

Must Read

മൂന്നാർ: പതിനാലാം തവണയും വ്യാപാര സ്ഥാപനം തകർത്ത കാട്ടാനകൾ ഭക്ഷ്യവസ്തുക്കൾ തിന്നു നശിപ്പിച്ചു. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ (50) പലചരക്ക് കടയാണ് തിങ്കളാഴ്ച വെളുപ്പിന് ഒന്നരയ്ക്ക് കാട്ടാനകൾ തകർത്തത്. കുട്ടിയടക്കം നാല് ആനകളാണ് കട തകർത്തത്.

വീടിനോട് ചേർന്നാണ് റേഷൻ കടയും പലചരക്ക് കടയും പ്രവർത്തിക്കുന്നത്. വെളുപ്പിന് വീട്ടുമുറ്റത്തിരുന്ന ചെടിച്ചട്ടികൾ തകർക്കുന്ന ശബ്ദം കേട്ടാണ് പുണ്യവേലും ഭാര്യ ശാരദാദേവിയും, അമ്മ പാൽ രാജായും ഉണർന്നത്. പലചരക്ക് കടയുടെ വാതിൽ തകർത്ത് അകത്തുകടന്ന കാട്ടാനകൾ അകത്ത് സൂക്ഷിച്ചിരുന്ന കരിപ്പട്ടി, ഉപ്പ്, തേങ്ങാ, ശീതള പാനീയങ്ങൾ എന്നിവ വലിച്ച് പുറത്തിട്ട ശേഷം തിന്നുകയായിരുന്നു. 20,000 രൂപയുടെ നഷ്ടമുണ്ടായതായി പുണ്യവേൽ പറഞ്ഞു.

ഇതിന് മുൻപ് മേയ് 30 നാണ് കാട്ടാനകൾ കട തകർത്തത്. അന്ന് 80,000 രൂപയുടെ നഷ്ടമുണ്ടായി. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയച്ചതിനെ തുടർന്ന് അവരെത്തി സന്ദർശിച്ചു മടങ്ങിയതല്ലാതെ യാതൊരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് പുണ്യവേൽ പറഞ്ഞു. അടിക്കടിയുള്ള കാട്ടാന ആക്രമണം മൂലം സ്ഥാപനം നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഇയാൾ പറഞ്ഞു

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News