ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിൽ രണ്ട് പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. മുംബൈ ഹൈക്കോടതി അഭിഭാഷക നിഖിത ജേക്കബ്, ശാന്ത്നു എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ടൂള്‍കിറ്റ് നിര്‍മിച്ചത് നിഖിതയാണെന്നാണ് പോലീസിന്റെ വാദം. ഇരുവരും ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം കനക്കുകയാണ്. സംഭവത്തെ അപലപിച്ച് മുന്‍ പരിസ്ഥിതി മന്ത്രി ജയ്റാം രമേഷ്, പി. ചിദംബരം, ശശി തരൂര്‍, പ്രിയങ്ക ചതുര്‍വേദി, സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
English summary
Arrest warrant issued against two persons in tool kit case related to farmers’ strike in the national capital
.