Saturday, November 28, 2020

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലെങ്കിൽ അർണബിന് പാകിസ്താനിൽ പോകാമെന്ന് സമൂഹമാധ്യമങ്ങൾ; കേന്ദ്ര സർക്കാറിനും രാജ്യത്തെ അസഹിഷ്ണുതക്കും എതിരെ പ്രതികരിക്കുന്നവർക്കുനേരെ അർണബ് ഗോസ്വാമി പ്രയോഗിച്ചിരുന്ന ‘ഡയലോഗ്’ തിരിച്ചടിച്ച് സോഷ്യൽ മീഡിയ

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

മുംബൈ: കേന്ദ്ര സർക്കാറിനും രാജ്യത്തെ അസഹിഷ്ണുതക്കും എതിരെ പ്രതികരിക്കുന്നവർക്കുനേരെ അർണബ് ഗോസ്വാമി പ്രയോഗിച്ചിരുന്ന ‘ഡയലോഗ്’ തിരിച്ചടിച്ച് സോഷ്യൽ മീഡിയ. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലെങ്കിൽ അർണബിന് പാകിസ്താനിൽ പോകാമെന്ന് സമൂഹമാധ്യമങ്ങളിൽ നിരവധിപേർ കുറിച്ചു.
ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ഇതിൽ പ്രതിഷേധവുമായി സംഘ്പരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തവരോട് പാകിസ്താനിൽ പോകാൻ ട്വിറ്ററിൽ നിരവധിപേർ കുറിച്ചത്. #അർണബ് ഗോ ടു പാകിസ്താൻ ട്വിറ്റർ ട്രെൻഡിങ് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.
ബോംബെ ഹൈകോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡേയും എം.എസ്. കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യയിലെ വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിയ ആമിർ ഖാൻ, എ.ആർ റഹ്മാൻ ഉൾപ്പെടെയുള്ളവരോട് ബി.ജെ.പി നേതാക്കളടക്കമുള്ളവർ പാകിസ്താനിലേക്ക് പോകാൻ പറഞ്ഞിരുന്നു. തെൻറ ജീവിതം അപകടത്തിലാണെന്ന് പറഞ്ഞ അർണബിനെ പലരും ഈ പ്രസ്താവനകൾ ഓർമിപ്പിച്ചു.
ചർച്ചയിൽ വരുന്നവരിൽ തനിക്ക് ഇഷ്ടമില്ലാത്ത വാദങ്ങൾ പറയുന്നവരോട് പാകിസ്താനിൽ പോകാൻ അർണബ് പലകുറി പറഞ്ഞിരുന്നു. ജെ.എൻ.യു വിദ്യാർഥികളെയും രാഹുൽ ഗാന്ധിയെയും എന്നിവരെ അർണബ് പാകിസ്താൻ വക്താക്കളാക്കിയിരുന്നു. ഉത്തരേന്ത്യയിലെ വെട്ടുകിളി ആക്രമണവും പാകിസ്താൻ അജണ്ടയാണെന്ന് അർണബ് അഭിപ്രായപ്പെട്ടിരുന്നു.

English summary

Arnab Goswami’s ‘dialogue’ against retaliation against the central government and intolerance in the country has hit social media.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News