Friday, July 30, 2021

ജമ്മുകശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം;
പുൽവാമയിൽ രണ്ടു ഭീകരരെ വധിച്ച് സൈന്യം; ഏറ്റുമുട്ടൽ തുടരുന്നു

Must Read

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം.പുൽവാമയിൽ തമ്പടിച്ചിരിക്കുന്ന രണ്ടു ഭീകരരെ സൈന്യം വധിച്ചു. പുലർച്ചെ മുതൽ പുൽവാമ പട്ടണത്തിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി പുൽവാമയിലും രജൗറിയിലുമാണ് ഭീകരർക്കെതിരെ സൈന്യത്തിന്റെ റെയ്ഡ് തുടരുന്നത്. ജനവാസ മേഖലകൾ കേന്ദ്രീകരിക്കുന്നതിനാൽ ഏറെ ജാഗ്രത പുലർത്തിയാണ് സൈന്യം ഭീകരരെ കീഴ്‌പ്പെടുത്തുന്നത്. കഴിഞ്ഞാഴ്ച അഞ്ചുപേരെ സൈന്യം വകവരുത്തിയിരുന്നു. രണ്ടു സൈനികരും ജമ്മുകശ്മീർ മേഖലയിൽ വീരമൃത്യു വരിച്ചിരുന്നു.

ജമ്മുകശ്മീർ പോലീസിന്റെ നിതാന്ത ജാഗ്രതയാണ് ജനവാസ മേഖലകളിൽ ഭീകരർ എത്തിയാലുടൻ കണ്ടെത്താൻ സഹായിക്കുന്നതെന്നും സി.ആർ.പി.എഫ് അറിയിച്ചു. ദേശീയ പാതകളിലെ വാഹന പരിശോധനയും സൈന്യം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ ശക്തമായ മഴ പെയ്യുന്നത് മുതലാക്കിയാണ് ഭീകരർ പുൽവാമ മേഖലയിലേക്ക് എത്തിയതെന്നാണ് നിഗമനം.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News