ഭോപ്പാൽ: മധ്യപ്രദേശിൽ ആയുധക്കടത്ത് സംഘം പിടിയില്‍. ഇന്‍ഡോറില്‍ നിന്നുമാണ് അഞ്ചംഗ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്നും 51 തോക്കുകള്‍ കണ്ടെത്തി.
തദ്ദേശിയമായി നിര്‍മിച്ച 22 തോക്കുകളും 29 പിസ്റ്റോളുകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഈ തോക്കുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്ക്കാന് പദ്ധതിയിടുകയായിരുന്നു ഇവര്‍. ഇതിനു മുന്‍പ് ഇവര്‍ തോക്കുകള്‍ വിറ്റിരുന്നോ എന്ന് അന്വേഷിക്കുകയാണെന്ന് ഡിഐജി അറിയിച്ചു.
പിടിയിലായ അഞ്ച് പേരില്‍ ഒരാള്‍ ബിഹാര്‍ സ്വദേശിയാണ്. മറ്റ് നാലു പേര് മധ്യപ്രദേശില്‍ നിന്നുള്ളവരാണ്.
English summary
Arms smuggling gang nabbed in Madhya Pradesh