Monday, July 26, 2021

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയാൽ രാജ്യത്തെ വലിയ കുറ്റവാളിയായി മാറിയേക്കാമെന്ന് കസ്റ്റംസ്

Must Read

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയാൽ രാജ്യത്തെ വലിയ കുറ്റവാളിയായി മാറിയേക്കാമെന്ന് കസ്റ്റംസ്. അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയെ എതിർത്തു കസ്റ്റംസ് നടത്തിയ വാദത്തിലാണ് അഭിഭാഷകൻ കോടതിയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. അർജുന് ജാമ്യം നൽകിയാൽ അത് വലിയ കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുമെന്നും കസ്റ്റംസിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നിലവിലെ തെളിവുകൾ കൂടി കണക്കിലെടുക്കണമെന്നും കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടു.

അർജുൻ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുത്തിട്ടുണ്ട്. അറസ്റ്റിലായ അജ്മലിന്റെ മൊഴിയിൽ അർജുന്റെ പങ്ക് വ്യക്തമാണ്. ഇക്കാര്യങ്ങൾക്കായി അർജുന് നിരവധി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ട്. ഇവരെ സ്വർണ്ണം തട്ടിയെടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഭാര്യ അമലയുടെ മൊഴിയും അർജുന് എതിരാണെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News