ഡീഗോ മറഡോണയുെട മരണത്തിൽ അനുശോചനമറിയിച്ച് അർജൻറീന സൂപ്പർ താരം ലയണൽ മെസിയും പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. അർജൻറീനക്കും ഫുട്ബാളിനും ഇത് ദുഃഖത്തിെൻറ ദിനമാണെന്ന് മെസി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മിൽ നിന്ന് ഒരിക്കലും പോവില്ല. കാരണം അദ്ദഹം അനശ്വരനാണ്.
അദ്ദേഹത്തോടൊപ്പമുള്ള മനോഹര നിമഷങ്ങളെ ഇപ്പോൾ ഓർമിക്കുകയാണ്. ഡീഗോയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും മെസി ഫേസ്ബുക്കിൽ കുറിച്ചു.
എെൻറ ഒരു സുഹൃത്ത് വിട പറയുകയാണ്. എക്കാലത്തേയും മികച്ച പ്രതിഭയും അനശ്വനുമായ ഒരാൾ വിട പറയുന്നു. സമാനതകളില്ലാത്ത മാന്ത്രികൻ. അദ്ദേഹം വിടപറയുകയാണ്. പക്ഷേ ഒരിക്കലും മായാത്ത പാരമ്പര്യം ഉപേക്ഷിച്ചാണ് അദ്ദേഹം മറയുന്നത് ക്രിസ്റ്റ്യാനോ ഫേസ്ബുക്കിൽ കുറിച്ചു.
English summary
Argentine superstar Lionel Messi and Portugal star Cristiano Ronaldo offer condolences on the death of Diego Maradona