Monday, June 21, 2021

‘ നീ പെൺകുട്ടിയല്ലേ? പൈലറ്റാകാനോ? എന്ന പതിവ് ചോദ്യങ്ങളൊന്നും ജെനിയെ തളർത്തിയില്ല;ഇന്ന് രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും അഭിമാനിക്കാം

Must Read

കൊച്ചി: വിമർശനങ്ങളേയും പരിഹാസങ്ങളേയും പടിയ്ക്ക് പുറത്ത് നിർത്തി ജീവിത സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് മലയാളിയായ ജെനി ജെറോം. ഇന്ന് രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും അഭിമാനിക്കാം. കേരളത്തിലെ വനിതാ കൊമേഴ്‌സ്യൽ പൈലറ്റുമാരുടെ ഗണത്തിലേക്ക് ജെനി ജെറോം പറന്നുയരുകയാണ്.

ഷാർജ ഏവിയേൻ അക്കാദമിയിൽ നിന്നും പഠിച്ചിറങ്ങിയ ജെനി തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യയുടെ കോ പൈലറ്റായി തന്റെ കർമ്മപഥത്തിന് തുടക്കം കുറിക്കുകയാണ് ഇന്ന്. കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെ മകളാണ് ജെനി. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നുവെന്ന് ജെനി പറയുന്നു.

രണ്ട് വർഷം മുൻപ് പരിശീലനത്തിനിടെ ഒരു അപകടമുണ്ടായെങ്കിലും ജെനിയ്‌ക്കോ അവളുടെ സ്വപ്‌നത്തിനോ ഒന്നും സംഭവിച്ചില്ല. ‘ നീ പെൺകുട്ടിയല്ലേ? പൈലറ്റാകാനോ? എന്ന പതിവ് ചോദ്യങ്ങളൊന്നും ജെനിയെ തളർത്തിയതുമില്ല. നിശ്ചയദാർഢ്യത്തോടെ അവൾ മുന്നോട്ട് പോകുകയായിരുന്നു

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News