ഫെയ്‌സ്ബുക്കിലോ, ഇന്‍സ്റ്റഗ്രാമിലോ 180 ദിവസത്തെ പരസ്യം എങ്കിലും നല്‍കിയിട്ടുള്ള സംരഭകരാണോ നിങ്ങൾ? ആണെങ്കിൽ 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും

0

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചെറുകിട ബിസിനസ് സംരഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഫെയ്‌സ്ബുക്ക്. 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

വായ്പ ഇടപാട് സ്ഥാപനമായ ഇന്‍ഡിഫൈയുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ 200 നഗരങ്ങളില്‍ ഫെയ്‌സ്ബുക്ക് ഇതിന് തുടക്കമിട്ടതായി ഫെയ്‌സ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കിലോ, ഇന്‍സ്റ്റഗ്രാമിലോ 180 ദിവസത്തെ പരസ്യം എങ്കിലും നല്‍കിയിട്ടുള്ള സംരഭകരാണ് വായ്പയ്ക്ക് അര്‍ഹര്‍. ഈടുരഹിതമാണ് വായ്പ.17-20 ശതമാനമാണ് പലിശ നിരക്ക്.

വനിതകള്‍ക്ക് പലിശ നിരത്തില്‍ 0.2 ശതമാനം ഇളവുണ്ട്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതല്‍ പരസ്യം ആകര്‍ഷിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വായ്പ പ്രഖ്യാപനം.

Leave a Reply