നിങ്ങൾ ഒരു ആൻഡ്രോയ്ഡ് ഉപയോക്താവാണോ?..എങ്കിൽ ചതിക്കപ്പെടാൻ സാധ്യതയുണ്ട്; ഫോണിനും സ്വകാര്യത ഉറപ്പ് വരുത്താൻ ഉടനടി ഈ 6 സെറ്റിംഗ്‌സുകൾ തിരുത്തണം..

0

ഇന്ന് നമുക്കിടയിൽ സ്മാർട്ട്ഫോൺ ഇല്ലാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടാകൂ. അതിൽ ഭൂരിപാകം പേരും ആൻഡ്രോയ്ഡ് ഉപയോക്താക്കളാണ്. പലരും അവരുടെ ജീവിതത്തിലെ രഹസ്യ സൂക്ഷിപ്പുകാരനായിട്ടാണ് മൊബൈൽ ഫോണിനെ കാണുന്നത്. ആൻഡ്രോയ്ഡ് ഫോണുകളിൽ ആട്ടോമാറ്റിക്കായി പ്രവർത്തനക്ഷമമാകുന്ന ചില പ്രത്യേക സെറ്റിംഗ്‌സുകളുണ്ട്. നമ്മളറിയാത്ത നമ്മുടെ ഫോണിലെ വില്ലന്മാർ. ഇത്തരം വില്ലന്മാർ വിജാരിച്ചാൽ നമ്മുടെ എല്ലാ വിവരങ്ങളും ചോർത്തിയെടുക്കാൻ സാധിക്കു.

എന്നാൽ ഇത് തടയാൻ മാർ​ഗങ്ങളുണ്ട്. ആൻഡ്രോയ്ഡ് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന ചില സെറ്റിംഗ്‌സുകൾ നമ്മൾ ഉടനടി തന്നെ തിരുത്തണം. നമ്മൾ ഗൂഗിളിലോ ഷോപ്പിംഗ് വെബ്‌സൈറ്റുകളിലോ തിരയുന്ന ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ പലയിടത്തായി പ്രത്യക്ഷപ്പെടുന്നതായി കാണാറില്ലേ? നാം തിരഞ്ഞ ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ കൂടുതലായി നമുക്ക് മുന്നിലേക്ക് എത്തുമ്പോൾ അത് വെറുപ്പായി മാറുന്നു. ആഡ് പേഴ്‌സണലൈസേഷൻ സെറ്റിംഗ് ഓട്ടോമാറ്റിക്കായി ഓൺ ആകുന്നതാണ് ഒരു പരിധിവരെ ഈ അവസ്ഥയ്ക്ക് കാരണം. ഇത് ഒഴിവാക്കാനായി സെറ്റിംഗ്‌സിലേക്ക് പോയി ഗൂഗിൾ സെലക്റ്റ് ചെയ്ത് ആഡ്‌സ് എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യാം. പിന്നീട് തെളിയുന്ന ഓപ്റ്റ് ഔട്ട് ആഡ്‌സ് പേഴ്‌സണലൈസേഷൻ ടാപ്പ് ചെയ്യുന്നതോടെ പരസ്യങ്ങളും പ്രൊമോഷനുകളും കൊണ്ടുള്ള വലിയ തലവേദന ഒരുപരിധി വരെ ഒഴിവായിക്കിട്ടും.

സെൻസിറ്റീവ് ഇൻഫർമേഷൻ ഫ്രം ലോക്ക് സ്‌ക്രീൻ

ആൻഡ്രോയ്ഡ് 5.0യുടെ വരവോടെ ഉപയോക്താക്കൾക്ക് ഫോണിന്റെ ലോക്ക് തുറക്കാതെ തന്നെ നോട്ടിഫിക്കേഷനുകൾ ചെക്ക് ചെയ്യാമെന്നായി. പലരും ഇതിനെ വലിയ സൗകര്യമായി തന്നെയാണ് വലയിരുത്തുന്നത്. എന്നാൽ ലോക്ക് തുറക്കാതെ സെൻസിറ്റീവ് സന്ദേശങ്ങൾ ഉൾപ്പെടെ ആർക്കും പരിശോധിക്കാനാകുമെന്നത് സ്വകാര്യത കണക്കിലെടുക്കുമ്പോൾ വലിയ ആശങ്കയായാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സന്ദർഭം ഒഴിവാക്കാനായി സെറ്റിംഗ്‌സിലെത്തി ആപ്പ്‌സ് ആൻഡ് നോട്ടിഫിക്കേഷൻ സെലക്റ്റ് ചെയ്ത ശേഷം ടോഗ്ഗിൾ ഓഫ് സെൻസിറ്റീവ് നോട്ടിഫിക്കേഷൻ എന്ന് നൽകാവുന്നതാണ്.

ഓട്ടോമാറ്റിക് ആപ്പ് ഷോർട്ട്കട്ട്‌സ്

ഓരോ തവണ പ്ലേ സ്റ്റോറിൽ നിന്നും പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഹോം സ്‌ക്രീനിൽ പുതിയ ആപ്പിനായി ഷോർട്ട്കട്ടുകൾ നിർമ്മിക്കപ്പെടാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് സൗകര്യപ്രദമാകുമെങ്കിലും എല്ലാ ആപ്പുകൾക്കും ഹോം സ്‌ക്രീനിൽ ഷോർട്ട്കട്ടുകൾ വേണമെന്ന് നമ്മുക്ക് നിർബന്ധമുണ്ടാകില്ല. ഈ സന്ദർഭം ഒഴിവാക്കുന്നതിനായി ഹോം സ്‌ക്രീനിൽ ലോംഗ് ടാപ്പ് ചെയ്ത് ഹോം സെറ്റിംഗ്‌സിലേക്ക് പ്രവേശിച്ച് ടോഗിൾ ഓഫ് ആഡ് ഐകൺ ടു ഹോം സ്‌ക്രീൻ ഓപ്ഷൻ നൽകാവുന്നതാണ്.

ആപ്പ് പെർമിഷനുകൾ

പുതിയതായി ഉപയോഗിക്കുന്ന ഓരോ ആൻഡ്രോയ്ഡ് ആപ്പിന്റേയും സേവനം മെച്ചപ്പെടുത്തുന്നതായി നാം പെർമിഷനുകൾ നൽകാറുണ്ട്. കോൺടാക്റ്റ്, ബ്ലൂടൂത്ത്, ലൊക്കേഷൻ, കോൺടാക്ട്‌സ് മുതലായവ ഉപയോഗിക്കാനുള്ള പെർമിഷനുകളാണ് സാധാരണഗതിയിൽ നൽകാറുളളത്. ഇത്തരം പെർമിഷനുകൾ അനുവദിക്കാതെ പല ആപ്പുകൾക്കും സുഗമമായി പ്രവർത്തിക്കാനുമാകില്ല. എന്നാൽ ആപ്പുകൾക്ക് സെൻസിറ്റീവ് വിവരങ്ങളിലേക്ക് കടന്നുചെല്ലാൻ ഓട്ടോമാറ്റിക്കായി അനുവാദം ലഭിക്കുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണ്. സെറ്റിംഗ്‌സിലേക്ക് പോയി ആപ്പ് ആൻഡ് നോട്ടിഫിക്കേഷൻ ഓപ്ഷനിലെത്തി ആട്ടോമാറ്റിക്കായി നൽകിയ പെർമിഷനുകൾ നമ്മുക്ക് പുനപരിശോധിക്കാവുന്നതാണ്.

ബാക്ഗ്രൗണ്ട് ഡാറ്റ യൂസേജ്

ആൻഡ്രോയ്ഡ് ആപ്പുകൾ അവയുടെ ഫീഡ്‌സർ ലോഡ് ചെയ്യുന്നതിനായി പല സമയങ്ങളിലും നമ്മുടെ മൊബൈൽ ഡാറ്റ ഉപയോഗിക്കുമെന്ന് അറിയാമോ? ആപ്പ് ഉപയോഗിക്കുന്ന സമയത്തുള്ള പ്രകടനം മെച്ചപ്പെടുത്താനും സമയം ലാഭിക്കാനും വേണ്ടിയാണ് പലപ്പോഴും ബാക്ഡൗൺ ഡാറ്റ ഉപയോഗിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ഫോണിന്റെ പ്രകടനത്തിനെ ഇത് ദോഷകരമായി ബാധിക്കാറുണ്ട്. ഇത്തരം സന്ദർഭം ഒഴിവാക്കാനായി ബാക്ഗ്രൗണ്ട് ഡാറ്റ ഉപയോഗത്തെ നമ്മുക്ക് നിയന്ത്രിക്കാൻ സാധിക്കും. സെറ്റിംഗ്‌സിലേക്ക് പോയി ആപ്പസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ബാക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം നിയന്ത്രിക്കേണ്ട ആപ്പ് സെലക്ട് ചെയ്ത് മൊബൈൽ ഡാറ്റ ആൻഡ് വൈഫൈ സെലക്ട് ചെയ്ത ശേഷം നമ്മുക്ക് ഇത് നിയന്ത്രിക്കാനാകും.

വൈഫൈ, ബ്ലൂടൂത്ത് സ്‌കാനിംഗ്

നമ്മൾ അറിയാതെ ഫോണിന്റെ ബാറ്ററി ചാർജ് കവർന്നെടുക്കുന്ന നിരവധി വില്ലന്മാരുണ്ട് ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ. അതിൽ പ്രധാനിയാണ് വൈഫൈ ആൻഡ് ബ്ലൂടൂത്ത് സ്‌കാനിംഗ്. ഇത്തരം സെറ്റിംഗ്‌സുകൾ എനേബിൾ ആയിരിക്കുമ്പോൾ ഇവ നിരന്തരം തൊട്ടടുത്തുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ഷനുകൾക്കായി തിരഞ്ഞുകൊണ്ടിരിക്കും. ഈ സന്ദർഭം ഒഴിവാക്കുന്നതിനായി സെറ്റിംഗ്‌സിലേക്ക് പ്രവേശിച്ച് ലൊക്കേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ഇതിൽ നിന്നും ബ്ലൂ ടൂത്ത് സ്‌കാനിംഗ്, വൈഫൈ സ്‌കാനിംഗ് ഓപ്ഷനുകൾ തെരഞ്ഞെടുത്ത് എളുപ്പത്തിൽ ഇവ ഡിസേബിൾ ചെയ്യാവുന്നതാണ്.

Leave a Reply