ഈ ഒപ്പുകളൊക്കെ ഇത്ര സിംപിളാണോ? അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിട്ട് ഓട്ടിസ്റ്റിക്കായ അഞ്ചുവയസുകാരൻ വൈറലാകുന്നു

0

ജനിച്ചു വീഴുന്ന ഓരോ കുട്ടികൾക്കും വ്യത്യസ്തമായ കഴിവുകളുണ്ട്. വളർന്നു വരുമ്പോൾ ആവും അതവർ പ്രകടിപ്പിക്കുക. ഇവിടെ സ്വന്തം പേരിന്റെ സ്പെല്ലിങ് കൃത്യമായി പറയാനോ എഴുതാനോ അറിയാത്ത പ്രായത്തിൽ അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിട്ട് അത്ഭുതമാകുകയാണ് ഒരു അഞ്ചുവയസ്സുകാരൻ. സെബാസ്റ്റ്യൻ എന്ന ഓട്ടിസ്റ്റിക്കായ കുട്ടിയാണ് അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റുമാരുടെ തൊട്ടുള്ള ഒപ്പുകൾ ചോക്കുപയോഗിച്ച് അനായാസം എഴുതുന്നത്. ആദ്യം ആരുടേയാണോ ഒപ്പിടുന്നത് ആ ആളുടെ ഒരു കാരിക്കേച്ചർ വരയ്ക്കും പിന്നെ ആ പേരെഴുതും ഒടുവിൽ മനോഹരമായി ആ പ്രസിഡന്റിന്റെ ഒപ്പുമങ്ങിടും.

പ്രത്യേക പരിഗണന വേണ്ടുന്ന ഇത്തരം കുട്ടികൾക്ക് വ്യത്യസ്തമായ പല കഴിവുകളുമുണ്ടാകും. മുൻപ് പല ഫോണ്ടുകളിൽ എഴുതിയും സെബാസ്റ്റ്യൻ ആരാധകരെ സ്വന്തമാക്കിയിരുന്നു. ലിറ്റിൽ ഐൻസ്റ്റീൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ അക്ഷരങ്ങൾ കൊണ്ട് മാജിക്ക് കാണിക്കുകയാണ് ഈ മിടുക്കൻ. ചോക്കു കൊണ്ട് തറയിയിൽ വളരെ വേഗതയിലെഴുതുന്നതാണ് സെബാസ്റ്റ്യന് ശീലം.

സെബാസ്റ്റ്യന് ഹൈപ്പർലെക്സിയ എന്ന അവസ്ഥയുണ്ട്. ഹൈപ്പർലെക്സിയ എന്നത് അക്ഷരങ്ങളോടോ അക്കങ്ങളോടോയുള്ള അതിശയകരമായ ആകർഷണമാണ്. ഹൈപ്പർലെക്സിയുള്ള കുട്ടികൾ അവരുടെ സമപ്രായക്കാരെക്കാൾ വളരെ കൂടുതൽ വായിക്കുകയും പലപ്പോഴും വളരെ ചെറിയ പ്രായത്തിൽ തന്നെ വായിച്ചു തുടങ്ങുകയും ചെയ്യും. തന്റെ ഈ അവസ്ഥ അവൻ നന്നായി ഉപയോഗിക്കുക തന്നെ ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന ഈ മിടുക്കന്റെ വിഡിയോകൾ വിഡിയോ വളരെ വേഗമാണ് വൈറലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here