ലാബ് ടെക്നീഷ്യൻ, ജൂനിയർ നഴ്സ് നിയമനം; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31

0

തിരുവനന്തപുരം: ജില്ലയിൽ ലാബ് ടെക്നീഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ഒഴിവിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ പരമാവധി മൂന്ന് മാസം ആയിരിക്കും നിയമനം. താത്പര്യമുള്ളവർ ജനുവരി 31ന് വൈകീട്ട് 5ന് മുൻപായി സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിക്കണം.

ലാബ് ടെക്നീഷ്യൻ യോഗ്യത- പ്ലസ് ടു സയൻസ്, ബി.എസ്.സി MLT/DMLT , കേരള സർക്കാർ പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് യോഗ്യത – പ്ലസ് ടു സയൻസ് , ANM നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ 0467 2203118

Leave a Reply