Tuesday, June 22, 2021

ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

Must Read

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തന്റെ പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ചാണ്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്ന് സുധാകരന്‍ പറഞ്ഞു. ‘പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. താഴെ തട്ട് മുതലുള്ള കൃത്യമായ മാറ്റങ്ങളിലൂടെ ഈ പ്രതിസന്ധിയെ നമ്മള്‍ക്ക് തരണം ചെയ്യാന്‍ സാധിക്കും. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.’ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് കഴിഞ്ഞദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ച എഐസിസി നടപടിയില്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പേര് നിര്‍ദേശിച്ചിരുന്നില്ല.

ഹൈക്കമാന്‍ഡ് തീരുമാനം മുഴുവന്‍ കോണ്‍ഗ്രസുകാരും പൂര്‍ണമായും അംഗീകരിക്കുമെന്നും അതില്‍ ഗ്രൂപ്പ് വിവേചനമില്ലെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News