Thursday, September 24, 2020

ഇന്ത്യൻ എക്കണോമിക്സ് സർവീസ് പരീക്ഷയ്ക്ക് സെപ്റ്റംബർ 1 വരെ അപേക്ഷിക്കാം

Must Read

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം...

മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് മരിച്ചത് . ഭർത്താവ് ഷിൻസാദിനെ പൊലീസ്...

കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും...

ദില്ലി : ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷ– 2020 ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസിൽ (ഐഇഎസ്) 15 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.സെപ്റ്റംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 8 മുതൽ 14 വരെ അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്.

ഇക്കണോമിക്‌സ്/ അപ്ലൈഡ് ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ് ബിരുദാനന്തര ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 21–30 വയസ്, 2020 ഓഗസ്‌റ്റ് ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. (1990 ഓഗസ്‌റ്റ് രണ്ടിനു മുൻപും 1999 ഓഗസ്‌റ്റ് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചുംഒബിസിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 16 മുതൽ എഴുത്തു പരീക്ഷ നടത്തും. രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാമത്തെ ഘട്ടഒന്നാമത്തെ ഘട്ടം എഴുത്തുപരീക്ഷയാണ്. വിവിധ വിഷയങ്ങളിലായി 1000 മാർക്കിന്റെ എഴുത്തുപരീക്ഷയായിരിക്കും.രണ്ടാംഘട്ടം ഇന്റർവ്യൂവാണ്. 200 ആണ് പരമാവധി മാർക്ക്. കേരളത്തിൽ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ. പരീക്ഷാ സിലബസ് വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫീസ്: 200 രൂപ. എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യസൗകര്യം ഉപയോഗിച്ചും വിസാ/ മാസ്‌റ്റർ/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും ഫീസടയ്‌ക്കാവുന്നതാണ്.ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓഗസ്റ്റ് 31 വരെ നേരിട്ടു പണമായും സെപ്റ്റംബർ ഒന്നു വരെ ഓൺലൈനായും ഫീസടയ്ക്കാം അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

English summary

Applications for the Indian Economics Service Examination can be submitted till September 1

Leave a Reply

Latest News

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം...

മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് മരിച്ചത് . ഭർത്താവ് ഷിൻസാദിനെ പൊലീസ് കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ്...

കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കും ഈ വിജ്ഞാപന പ്രകാരം...

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാക്കള്‍ക്ക് 1 ദശലക്ഷം ക്രൗണ്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ അഞ്ച്​ ദിനാറാണ്​ പിഴ. പിഴ...

More News