റ​ഷ്യ​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന നി​ർ​ത്തി​വ​ച്ച് ആ​പ്പി​ൾ

0

മോ​സ്കോ: യു​ക്രെ​യ്‍​ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​യി​ൽ ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന നി​ർ​ത്തി​വ​ച്ചു. ആ​പ്പി​ൾ പേ, ​ആ​പ്പി​ൾ മാ​പ്പ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും പ​രി​മി​ത​പ്പെ​ടു​ത്തി. റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തെ​ക്കു​റി​ച്ച് “അ​ഗാ​ധ​മാ​യ ഉ​ത്ക​ണ്ഠ’ ഉ​ണ്ടെ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും ഐ​ഫോ​ൺ ഭീ​മ​ൻ അ​റി​യി​ച്ചു.

നേ​ര​ത്തെ, ഗൂ​ഗി​ളും റ​ഷ്യ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. റ​ഷ്യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ ആ​ര്‍​ടി​യെ​യും (RT) മ​റ്റ് ചാ​ന​ലു​ക​ളേ​യും പ​ര​സ്യ വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഗൂ​ഗി​ൾ വി​ല​ക്കി. ഈ ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ വെ​ബ്‌​സൈ​റ്റു​ക​ൾ, ആ​പ്പു​ക​ള്‍, യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് പ​ര​സ്യ വ​രു​മാ​നം ല​ഭി​ക്കി​ല്ല.

സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​വ​രു​ടെ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നി​ന്നും ആ​പ്പു​ക​ളി​ല്‍ നി​ന്നും വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​ത് ഗൂ​ഗി​ള്‍ വി​ല​ക്കി​യി​ട്ടു​ണ്ട്. ഗൂ​ഗി​ള്‍ ടൂ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കാ​നും റ​ഷ്യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് സാ​ധി​ക്കി​ല്ല. ഫേ​സ്ബു​ക്കും സ​മാ​ന​മാ​യ ന​ട​പ​ടി കൈ​കൊ​ണ്ടി​രു​ന്നു.

Leave a Reply