Thursday, September 23, 2021

വീട്ടിൽ ഉപയോഗിക്കാതെ മാറ്റിവെച്ചിരുന്ന, എന്നാൽ ഉപയോഗയോഗ്യമായ ഏതു സാധനവും വട്ടിയൂർക്കാവിലെ കൈമാറ്റച്ചന്തയിലേക്ക് നൽകാം

Must Read

വീട്ടിൽ ഉപയോഗിക്കാതെ മാറ്റിവെച്ചിരുന്ന, എന്നാൽ ഉപയോഗയോഗ്യമായ ഏതു സാധനവും വട്ടിയൂർക്കാവിലെ കൈമാറ്റച്ചന്തയിലേക്ക് നൽകാം. അതുപോലെ ചന്തയിൽ എത്തുന്ന സാധനങ്ങൾ ആവശ്യമുള്ള ആർക്കും വന്ന് എടുക്കുകയും ചെയ്യാം. സാധനങ്ങൾ സ്വീകരിക്കുന്നതിനു പകരം എന്തെങ്കിലും അങ്ങോട്ട് നൽകണമെന്നില്ല. സാധനങ്ങൾ നൽകുന്നത് സൗജന്യമായിട്ടായിരിക്കണം. വിതരണവും സൗജന്യമായിട്ടായിരിക്കും. ഉപയോഗിക്കാതെ വെച്ചിരിക്കുന്ന പുനരുപയോഗമൂല്യമുള്ള വസ്തുക്കളെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള വേദിയാണ് കൈമാറ്റച്ചന്ത.

വാഹനങ്ങളും വീട്ടുപകരങ്ങളും കളിപ്പാട്ടങ്ങളുമടക്കം നിരവധി വസ്തുക്കാണ് ആദ്യദിവസം ചന്തയിലേക്ക് ലഭിച്ചത്. ബൈസിക്കിൾ മേയർ പ്രകാശ് നാല് സൈക്കിളുകളാണ് നൽകിയത്. വിനോദ് കുമാർ പഴയ ഒരു സ്കൂട്ടറുമായെത്തിയപ്പോൾ ഉള്ളൂർ സ്വദേശിനി അനിത നൽകിയത് ഡബിൾ ഡോർ ഫ്രിഡ്ജാണ്. ചാലക്കുഴി സ്വദേശി രാജു കംപ്യൂട്ടർ ടേബിൾ, സെറ്റി, ടി.വി. സ്റ്റാൻഡ്‌ എന്നിവയാണ് നൽകിയത്. പുസ്തകങ്ങളുമായാണ് നന്ദയും ആൻസിയും എത്തിയത്. ഷീനറോയ് ചുവരിൽ വയ്ക്കുന്ന ചിത്രങ്ങളാണ് നൽകിയത്. തുടർന്ന് ടെലിവിഷനുകൾ, വയലിൻ, പുതിയ ബ്രാൻഡഡ് ഡ്രസുകൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം എത്തിത്തുടങ്ങി. സൈക്കിളുകൾ കോട്ടൺഹില്ലിലെ നാല് വിദ്യാർഥിനികൾക്കും സ്‌കൂട്ടർ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ ആരോഗ്യവിഭാഗത്തിന്റെ പ്രവർത്തനത്തിനും നൽകി. ഉദ്ഘാടനത്തിനെത്തിയ മുൻ മന്ത്രി തോമസ് ഐസക്ക് ഒരു പുസ്തകവും എടുത്തു.

ചന്ത ആഴ്ചയിൽ രണ്ടുദിവസം

:വട്ടിയൂർക്കാവ് എം.എൽ.എ. വി.കെ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ്(വൈബ്) ഹരിതസേനയുമായി സഹകരിച്ച് ശാസ്തമംഗലം രഥപുരക്കുന്ന് റോഡിൽ ജോയിന്റ് സൊല്യൂൻസ് ആശുപത്രിക്ക്‌ എതിർവശത്താണ് കൈമാറ്റച്ചന്ത സംഘടിപ്പിച്ചിട്ടുള്ളത്. തിങ്കളും ചൊവ്വയും രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ ചന്ത പ്രവർത്തിക്കും. പുനരുപയോഗസാധ്യതയുള്ള വൃത്തിയായ ഉത്പന്നങ്ങളോ വസ്തുക്കളോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോൺ: 7012568303, 8848042501.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News