Sunday, September 26, 2021

സമൂഹ മാധ്യമങ്ങളില്‍ വൈറലാവാന്‍ എന്തും ഏതും പങ്കുവയ്ക്കുന്നവര്‍ കുടുങ്ങും

Must Read

കോഴിക്കോട് : സമൂഹ മാധ്യമങ്ങളില്‍ വൈറലാവാന്‍ എന്തും ഏതും പങ്കുവയ്ക്കുന്നവര്‍ കുടുങ്ങും. പ്രകോപനമായ രീതിയില്‍ പോസ്റ്റിടുകയും അവ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് പോലീസ് ഊർജിതമാക്കി.

ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന രീ​തി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ആ​ശ​യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെടുക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. സൈ​ബ​ര്‍ ഡോ​മും ഓ​രോ ജി​ല്ല​യി​ലേ​യും സൈ​ബ​ര്‍ സെ​ല്ലും സൈ​ബ​ര്‍ പോ​ലീ​സും ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും .

ജ​മ്മു​ കാഷ്മീ​രി​ലെ ക​ഠ്വ​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ട്സ് ആ​പ്പ് ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടും ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശം, ഹ​ര്‍​ത്താ​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

അ​ടു​ത്തി​ടെ ഇ ​ബു​ള്‍ ജെ​റ്റ് യൂ​ടൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​ര്‍ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ വ​ഴി സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ​യും ഇ​പ്പോ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

അ​ത​തു ജി​ല്ല​ക​ളി​ലെ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തു​ന്ന വി​വ​ര​ങ്ങ​ള്‍ സ​ഹി​തം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ഈ ​റി​പ്പോ​ര്‍​ട്ടു​ക​ള്‍ ലോ​ക്ക​ല്‍ പോ​ലീ​സി​നു കൈ​മാ​റി​യാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

മൂ​ന്ന് വ​ര്‍​ഷം മു​മ്പു​ള്ള വാ​ട്സ് ആ​പ്പ് ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 385 ക്രി​മി​ന​ല്‍ കേ​സു​ക​ളാ​യി​രു​ന്നു എ​ടു​ത്ത​ത്. ഇ​തേ​തു​ട​ര്‍​ന്ന് വാ​ട​സ് ആ​പ്പ് വ​ഴി വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് അ​ല്‍​പം കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ വീ​ണ്ടും പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് വീ​ണ്ടു​മി​റ​ങ്ങു​ന്ന​ത്.

Leave a Reply

Latest News

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂർ ഈച്ചരത്ത്...

More News