Sunday, January 23, 2022

ആന്റിബോഡി തെറാപ്പി കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ ഫലപ്രദം

Must Read

കൊച്ചി: കോവിഡ് ബാധിച്ച ഹൈ റിസ്ക് കാറ്റ​ഗറിയിലുള്ള രോ​ഗികളിൽ മോണോക്ലോണൽ ആന്റിബോഡി തെറാപ്പി ഏറെ ​ഫലപ്രദമാണെന്ന് ഡോക്ടർമാർ. പ്രശസ്ത നെഞ്ചുരോ​ഗ വി​ദ​​ഗ്‍‍ദ്ധനായ ഡോ. വി.രാജേഷ്, ഇന്റൻസിവിസ്റ്റ് ഡോ. ജേക്കബ് വർ​ഗീസ് എന്നിവർ ന‌ത്തിയ പഠനമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡും ആന്റിബോഡി ചികിത്സാ രീതിയും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ഇവർ.

കോവിഡ് ബാധിച്ച ഹൈ റിസ്ക് ​കാറ്റ​ഗറി ആളുകളിൽ അപകടാവസ്ഥ തരണം ചെയ്യുന്നതിന് ഈ ചികിത്സാ രീതി വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. ഇത്തരം ആളുകൾക്ക് കോവിഡ് ബാധിച്ചാൽ ആദ്യ ദിവസങ്ങളിൽ തന്നെ ഈ മരുന്ന് പരീക്ഷിക്കാവുന്നതാണ്. മോണോക്ലോണൽ ആന്റി ബോഡി കേരള സർക്കാർ ചികിത്സാ മാർഗരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ഇവ സൗജന്യമായി ലഭ്യവുമാണ്.

ബാക്ടീരിയയോ വൈറസോ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കപ്പെട്ടാൽ അതിനെ പ്രതിരോധിക്കാൻ ശരീരം ആന്റിബോഡി പ്രോട്ടീൻ ഉൽപാദിപ്പിക്കും. ശരീരത്തിലേക്കു പ്രവേശിക്കുന്ന ആന്റിജനുകളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഉൽപാദിപ്പിക്കുന്നതാണ് ആന്റിബോഡികൾ. ഈ ആന്റിബോഡി കൃത്രിമമായി ലാബിൽ സൃഷ്ടിക്കുന്നതാണ് മോണോക്ലോണൽ മരുന്ന്.

കൊറോണ വൈറസിലെ സ്പൈക്ക് പ്രോട്ടിനാണ് ഇവിടെ ആന്റിജൻ. ഈ പ്രോട്ടിനാണ് ശരീരത്തിലെ കോശങ്ങളിലേക്ക് വൈറസ് ക‌ടക്കാൻ കാരണമാകുന്നത്. കോശങ്ങളുമായുള്ള സ്പൈക്ക് പ്രോട്ടിനുകളുടെ ഈ കൂടിച്ചേരൽ തടയുക എന്നതാണ് മോണോക്ലോണൽ ആന്റിബോഡിയുടെ ജോലിയെന്ന് ​ഡോക്ടർ രാജേഷ് പറഞ്ഞു. കോവിഡ് ബാധിച്ച ഒരാളുടെ ശരീരത്തിൽ ആന്റിബോഡി സ്വാഭാവികമായി രൂപപ്പെടാൻ സമയമെടുക്കും. എന്നാൽ ഇവിടെ വളരെ പെട്ടെന്നുള്ള ആന്റിബോഡി ഉൽപാദനത്തിനാണ് ഈ കോക്ടെയിൽ സഹായിക്കുക.

കോവിഡ് രോ​ഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഹൈ റിസ്ക് കാറ്റ​ഗറിക്കാർക്കും ഈ മരുന്ന് ഉപയോ​ഗിക്കാൻ സാധിക്കും. അത്തരക്കാരിൽ ആശുപത്രിവാസം കുറക്കാൻ ഈ ചികിത്സാരീതി സഹായിക്കുമെന്ന് ഡോക്ടർ ജേക്കബ് വർ​ഗീസ് അഭിപ്രായപ്പെട്ടു.

കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ മോണോക്ലോണൽ ആന്റിബോഡികളാണ് ഈ മരുന്നിന്റെ പ്രധാന ഘടകങ്ങൾ. ഈരണ്ട് മരുന്നുകളുടെ മിശ്രിതം ആയതിനാൽ ആണ് ഇതിനെ കോക്ടെയിൽ എന്നു വിളിക്കുന്നതെന്ന് മാധ്യമപ്രവർത്തരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇവർ പറഞ്ഞു.

എറണാകുളം രാജ​ഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് ഡോ. ജേക്കബ് വർ​ഗീസ് പ്രവർത്തിക്കുന്നത്. അവിടുത്തെ നെഞ്ചുരോ​ഗവിഭാ​ഗം വിദ​ഗ്‍ദ്ധനാണ് ഡോ. രാജേഷ്.വി

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News