Monday, January 17, 2022

മിണ്ടാപ്രാണിയോട് കൊടുംക്രൂരത; തെരുവുനായയുടെ ലിംഗം സാമൂഹ്യ വിരുദ്ധർ മുറിച്ചുമാറ്റി; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന് നിർദ്ദേശം നൽകി മൃഗസംരക്ഷണ വകുപ്പ്

Must Read

മിണ്ടാപ്രാണിയോട് വീണ്ടും കൊടുംക്രൂരത. തെരുവുനായയുടെ ലിംഗം സാമൂഹ്യ വിരുദ്ധർ മുറിച്ചുമാറ്റി. മുംബൈയിലെ അന്ധേരി കപസ്‌വാദി മേഖലയിലാണ് സംഭവം. ഡിസംബർ 25 ക്രിസ്മസ് രാത്രിയിലാണ് നായയോട് അജ്ഞാതർ ഈ ക്രൂരത ചെയ്തത്. ഇണചേരൽ സമയത്ത് നായയുടെ ലിം​ഗം മുറിഞ്ഞുപോയിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.

രക്തം വാർന്നൊഴുകുന്ന നിലയിൽ നായയെ കാൽനടയാത്രക്കാരാണ് കണ്ടെത്തിയത്. ഉടൻ പരേലിലെ ബോംബെ എസ്പിസിഎ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അടിയന്തര ശസ്ത്രക്രിയ നടത്തി നായയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.

അന്ധേരി വെബ്‌സൈറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എന്തെങ്കിലും സൂചനകൾ ലഭ്യമാണോയെന്ന് പരിശോധിക്കാൻ ലോക്കൽ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ‌ഒരു മൃ​ഗത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ഓണററി ജില്ലാ മൃഗസംരക്ഷണ ഓഫീസർ മിതേഷ് ജെയിൻ പറഞ്ഞു.

ഒരു തെരുവ് നായയുടെ ലിംഗം ആരോ മുറിച്ചത് വളരെ ഞെട്ടിപ്പിക്കുന്നതും ദൗർഭാഗ്യകരവുമാണെന്നും വിഷയം കൂടുതൽ അന്വേഷിക്കാൻ മുതിർന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓണററി ആനിമൽ ഓഫീസർ ഡോ. നന്ദിനി കുൽക്കർണി പറഞ്ഞു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News