‘ആന്റണീ, എനിക്ക് ഒരു സിനിമ ചെയ്യണം. കൂടെ നില്‍ക്കില്ലേ എന്നായിരുന്നു ലാല്‍ സാർ ചോദിച്ചത്. ലാല്‍ സാര്‍ ഒരു കാര്യം വിചാരിച്ചാല്‍ അതു നടത്തിയെടുക്കും;ആൻ്റണി പെരുമ്പാവൂർ

ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് മോഹന്‍ലാലെന്നും ലാല്‍ സാറിന്റെ ആ സ്വഭാവം തനിക്ക് നന്നായി അറിയാമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം മോഹന്‍ലാലിന്റെ മനസില്‍ മൊട്ടിട്ടിട്ട് കുറച്ചു നാളുകളായെന്നും കഴിഞ്ഞ രണ്ടര വര്‍ഷത്തിന് മുന്‍പ് മാത്രമാണ് അതിനെ കുറച്ചുകൂടി ഗൗരവമായി കണ്ടതെന്നും ആന്റണി വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ആന്റണീ, എനിക്ക് ഒരു സിനിമ ചെയ്യണം. കൂടെ നില്‍ക്കില്ലേ എന്നായിരുന്നു ലാല്‍ സര്‍ ചോദിച്ചത്. ലാല്‍ സാര്‍ ഒരു കാര്യം വിചാരിച്ചാല്‍ അതു നടത്തിയെടുക്കും. ലാല്‍ സാറിന്റെ സ്വഭാവം എനിക്കു നന്നായി അറിയാം. സാറിന്റെ മനസ്സു മുഴുവന്‍ ഈ സിനിമയിലാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു. സാര്‍ ധൈര്യമായി പൊയ്‌ക്കോളൂ. ആശിര്‍വ്വാദ് ടീം ഒന്നടങ്കം പിന്നിലുണ്ടാകും. എന്റെ ഈ വാക്കുകള്‍ സാറിനു ധാരാളമായിരുന്നു’, ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

‘ലാല്‍സാറിന്റെ മനസ്സില്‍ ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം മൊട്ടിട്ടിട്ട് കുറച്ചു നാളായി. ഇടയ്‌ക്കൊക്കെ ലാല്‍ സാര്‍ ഇതിനെപ്പറ്റി സംസാരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനു മുമ്പാണ് കുറച്ചു കൂടി ഗൗരവമായി ഇതിനെ കണ്ടത്, ജിജോ സാറുമായി ഒരു മീറ്റിംഗ് ആയിടയ്ക്ക് ഉണ്ടായിരുന്നു. അതിനു ശേഷമാണ് തീരുമാനം ഗൗരവമായിത്തീര്‍ന്നത്.

Leave a Reply