Sunday, July 25, 2021

ബലൂചിസ്താൻ പ്രവിശ്യയിൽ വീണ്ടും ഭീകരാക്രമണം; സ്‌കൂൾ വാനിന് നേരെ ഭീകരർ വെടിവെപ്പ് നടത്തി

Must Read

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ വീണ്ടും ഭീകരാക്രമണം. സ്‌കൂൾ വാനിന് നേരെ ഭീകരർ വെടിവെപ്പ് നടത്തി. ആക്രമണത്തിൽ നാല് അദ്ധ്യാപികമാർക്ക് ഗുരുതരമായി പരിക്കേറ്റു. പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

മാസ്തംഗ് നഗരത്തിലാണ് സംഭവം. സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ നാല് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.

2020 ൽ ബലൂചിസ്താൻ സർവ്വകലാശാലയിലെ രണ്ട് പ്രൊഫസർമാരെ തട്ടിക്കൊണ്ട് പോയതും ഈ പ്രദേശത്ത് നിന്നാണ്. തുടർന്ന് ഏറെ നാളുകൾക്ക് ശേഷം അവരെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Leave a Reply

Latest News

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി പുതിയ വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി പുതിയ വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ ബില്‍ ഹാജരാക്കിയാല്‍ 20,000രൂപവരെ നല്‍കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി തിരിച്ചടയ്ക്കണം. നേരത്തെ...

More News