Monday, April 12, 2021

ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി

Must Read

ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സർക്കാരിന് കൈമാറി

തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സർക്കാരിന് കൈമാറി. 85 പേജുള്ള ഉത്തരവ് തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക ദൂതൻ വഴിയാണ്...

ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. തീപിടിത്തത്തിൽ 150 കുടിലുകൾ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയോടെ നോയിഡയിലെ ബെഹലോപുർ ഗ്രാമത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ...

ഉത്തർപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ അതിന് പിന്നിലെ യഥാർഥ...

നെടുമ്പാശ്ശേരി: ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി. കൂടെ താമസിച്ചിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശി ചോട്ടു എന്ന ശ്രീധറാണ് (24) മരിച്ചത്.ഒപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശികളായ ചഗല സുമൽ (24), ആഷിഷ് ബഹുയി (26) എന്നിവരാണ് അറസ്റ്റിലായത്. ചെറിയ വാപ്പാലശ്ശേരിയിലെ കാർട്ടൺ കമ്പനിയിലെ ജീവനക്കാരാണ് മൂവരും. ശ്രീധറാണ് മറ്റ് രണ്ട് പേരെയും ജോലിക്കായി കൊണ്ടുവന്നത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പി​ച്ച് ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ച​ഗ​ല​യും ആ​ഷി​ഷും ചേ​ർ​ന്ന് ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ശ്രീ​ധ​റിെൻറ ത​ല​ക്ക്​ അ​ടി​ച്ചുകൊന്നു. പു​ത​പ്പി​ൽ പൊ​തി​ഞ്ഞ് ട്രാ​ക്കി​ൽ കൊ​ണ്ടു​െ​വ​ച്ച മൃ​ത​ദേ​ഹം െട്ര​യി​ൻകയറി ഛിന്ന​ഭി​ന്ന​മാ​യി.ക​മ്പ​നി​യി​ലെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

രാത്രി 12ന് തങ്ങളോട് വഴക്കിട്ട് ഇറങ്ങിപ്പോയ ശ്രീധർ ട്രെയിൻ ഇടിച്ച് മരിച്ചെന്നാണ് ഇരുവരും മൊഴി നൽകിയത്. ട്രാക്കിൽനിന്ന് അൽപം മാറി പുതപ്പ് കിടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ് കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്. പ്രതികളെ വ്യാഴാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കും

English summary

Another state worker was beheaded and his body dumped on a railway track

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News