Tuesday, January 18, 2022

പാലക്കാ‌ട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി

Must Read

പാലക്കാട്: പാലക്കാ‌ട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഇയാൾ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

കൊ​ല​പാ​ത​ക​ത്തി​ന് ആ​യു​ധ​ങ്ങ​ള്‍ ത​യാ​റാ​ക്കി ന​ല്‍​കി​യ പ്ര​തി ന​സീ​റി​നെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി ജാ​ഫ​ര്‍, വാ​ഹ​നം ഓ​ടി​ച്ച നെ​ന്മാ​റ സ്വ​ദേ​ശി അ​ബ്ദു​ല്‍​സ​ലാം, പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി നി​സാ​ര്‍, കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റു​ള്ള​വ​ര്‍.

ആ​ര്‍​എ​സ്എ​സ് തേ​നാ​രി മ​ണ്ഡ​ലം ബൗ​ദ്ധി​ക് പ്ര​മു​ഖ് ആ​യി​രു​ന്നു സ​ഞ്ജി​ത്. ഭാ​ര്യ​യു​ടെ മു​ന്നി​ല്‍ വ​ച്ച് കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ അ​ക്ര​മി സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. കി​ണാ​ശേ​രി മ​മ്പ്ര​ത്ത് വെ​ച്ചാ​യി​രു​ന്നു സം​ഭ​വം

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News