കെ.എസ്‌. ഷാനെ കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍

0

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ എസ്‌.ഡി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കെ.എസ്‌. ഷാനെ കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍.
പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച ചേര്‍ത്തല നഗരസഭ 13-ാം വാര്‍ഡില്‍ എരമത്‌ വീട്ടില്‍ വി. അനില്‍കുമാറി(34 )നെയാണ്‌ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 17 ആയി. ബി.ജെ.പി നേതാവ്‌ രണ്‍ജിത്ത്‌ ശ്രീനിവാസന്‍ വധക്കേസിലും അന്വേഷണം തുടരുകയാണ്‌. ഈ കേസില്‍ മുഖ്യപ്രതികളടക്കം ഇനിയും പിടിയിലാകാനുണ്ട്‌.

Leave a Reply