Wednesday, July 28, 2021

വ്യാപാരികൾക്ക് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിക്കത്ത് നൽകിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

Must Read

കോഴിക്കോട് : വ്യാപാരികൾക്ക് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിക്കത്ത് നൽകിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ ഷാജഹാനെയാണ് ക്രൈം ബ്രാഞ്ച്് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വ്യാപാരികൾക്ക് ഭീഷണിക്കത്ത് നൽകിയത്.

മൂന്ന് കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ കുടുംബാംഗങ്ങളെയുൾപ്പെടെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു കത്ത്. സംഭവത്തിൽ പോലീസ് നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനാണ്് അറസ്റ്റിലായത്.

Leave a Reply

Latest News

കർണാടകയുടെ പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ബെംഗളൂരു: യെഡിയൂരപ്പയുടെ പിൻഗാമിയായി കർണാടകയുടെ പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് ചടങ്ങ്. കർണാടകയുടെ 23-ാമത്...

More News