Monday, January 24, 2022

തലസ്ഥാന നഗരത്തിൽ രാത്രിയിൽ വീണ്ടും ഗുണ്ടാവിളയാട്ടം

Must Read

തലസ്ഥാന നഗരത്തിൽ രാത്രിയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. അമിതലഹരിയിലായിരുന്ന അക്രമികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് സംഘം പോലീസിന്റെ പിടിയിലായത്.

വാഹനം അപകടത്തിൽപ്പെട്ടതിനു പിന്നാലെ ഇവർ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

14-കാരൻ ഉൾപ്പെടെ ആറുപേരെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ രണ്ടുപേർ നിരവധി കേസുകളിൽ പ്രതികളും പോലീസ് അന്വേഷിക്കുന്നവരുമാണ്.

നിരവധി മോഷണക്കേസുകളിൽ പ്രതി ഫാന്റം പൈലിയെന്ന വർക്കല ഷാജി, കൊലക്കേസ് പ്രതി ആറ്റിങ്ങൽ സ്വദേശി കണ്ണപ്പൻ രതീഷ് എന്ന രതീഷ്, കാട്ടാക്കട സ്വദേശി അജയ്, വർക്കല സ്വദേശി ഉമ്മർ, കല്ലറ സ്വദേശി അഖിൽ എന്നിവരടങ്ങിയ ആറംഗസംഘം സഞ്ചരിച്ച കാറാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ പി.എം.ജി.ക്കു സമീപത്ത്‌ അപകടത്തിൽപ്പെട്ടത്. കോവളത്തുനിന്ന്‌ വർക്കലയിലേക്ക് ഇവർ പോവുകയായിരുന്നു.

അപകടത്തെ തുടർന്ന് യാത്രക്കാർ ഓടിക്കൂടിയെങ്കിലും മദ്യവും കഞ്ചാവും ഉപയോഗിച്ച് ലഹരിയിലായിരുന്ന ആറുപേരും നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു.

തുടർന്ന് പോലീസ് എത്തി രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് തിരയുന്ന ഷാജിയെയും രതീഷിനെയും മ്യൂസിയം എസ്.ഐ. ഷിജുകുമാർ തിരിച്ചറിയുന്നത്.

പിന്നാലെ ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News