ഷാനെ വധിച്ച കേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍

0

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ എസ്‌.ഡി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കെ.എസ്‌. ഷാനെ വധിച്ച കേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍. ചേര്‍ത്തല, കടക്കരപ്പള്ളി പഞ്ചായത്ത്‌ ഏഴാം വാര്‍ഡില്‍ പടിഞ്ഞാറെ ഇടത്തറ വീട്ടില്‍ വിപിനെ (34)യാണ്‌ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതടക്കമുള്ള കുറ്റങ്ങളാണ്‌ ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 18 ആയി.

Leave a Reply